
അങ്കണവാടിയിൽ പുതിയ മെനു; സംസ്ഥാനത്ത് കോവിഡ് പരിശോധന നിർബന്ധം, കർണാടകയിൽ വൻ ബാങ്ക് കൊള്ള – പ്രധാനവാർത്തകൾ വായിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കണവാടിയിൽ പുതിയ മെനു, കർണാടകയിൽ വൻ ബാങ്ക് കൊള്ള, പാക്ക് ഭീഷണിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി, സംസ്ഥാനത്ത് കോവിഡ് പരിശോധന നിർബന്ധം, അൻവറിന്റെ പത്രിക തള്ളി തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
അന്‍വറിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു.
ബ്രഹ്മപുത്ര നദിയുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് തടയാൻ ചൈനയ്ക്കു കഴിയുമെന്ന പാക്കിസ്ഥാന്റെ ഭീഷണിക്കാണ് അദ്ദേഹം തിരിച്ചടി നൽകിയിരിക്കുന്നത്.
പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികള്‍ക്കുള്ള പരിഷ്കരിച്ച ‘മാതൃകാ ഭക്ഷണ മെനു’ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തത്.
ബാങ്കിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5 ലക്ഷത്തിലധികം രൂപയും കവർന്നു. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും.
പനി (ഇന്‍ഫ്ളുവന്‍സ ലൈക്ക് ഇല്‍നെസ്-ഐഎല്‍ഐ), ശ്വാസസംബന്ധമായ അസുഖം (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇന്ഫെക്ഷന്-എസ്എആര്‍ഐ) ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാവര്ക്കും കോവിഡ്-19 പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.