

അമ്മയെ തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെ മകന് പൊള്ളലേറ്റു ; ഭര്‍ത്താവ് തീകൊളുത്തിയ യുവതിയും മകനും മരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വര്‍ക്കല സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദു (43) മകന് അമല്‍ (17) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. തീപൊള്ളലേറ്റ ഭര്‍ത്താവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. അമ്മയെ തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് മകന് പൊള്ളലേറ്റത്.
കുടുബപ്രശ്നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ബിന്ദുവും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി.തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രകോപിതനായ രാജേന്ദ്രന് വീട്ടില്‍ കരുതിയിരുന്ന ടിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മകള്‍ വീടിന് പുറത്തായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്പോഴേക്കും രാജേന്ദ്രന് പൊള്ളലേറ്റ് മരിച്ചു. വര്‍ക്കല അഗ്നിരക്ഷാ സേനയും അയിരൂര്‍ പൊലീസും സ്ഥലത്തെത്തിയാണ് ബിന്ദുവിനെയും മകനെയും ആശുപത്രിയിലെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]