പത്തനംതിട്ട : ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരെ മുൻ ഉടമകൾ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
കരാർ പ്രകാരം പ്രതിദിനം നൽകേണ്ട തുകയിൽ വീഴ്ച വരുത്തിയതോടെ മർദ്ദിച്ചെന്നാണ് ആക്ഷേപം.ഗ്യാസ് പ്രതിസന്ധി മൂലം ഹോട്ടൽ അടച്ചതിനാൽ കാശിന് പ്രയാസം ഉണ്ടായെന്നും അതാണ് പണം തിരിച്ചടക്കാൻ താമസം ഉണ്ടായതെന്നും മർദ്ദനമേറ്റ ഇപ്പോഴത്തെ നടത്തിപ്പുകാരൻ ടോണി പറയുന്നു.
ഹോട്ടലെല്ലാം തകർത്തെറിയിരുന്ന രീതിയിലായിരുന്നു സംഘർഷം. കഴിഞ്ഞ മാസം 25 ന് നടത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അടൂർ പൊലീസ് ഇന്നലെ കേസെടുത്തു.
ഇപ്പോഴത്തെ ഹോട്ടൽ നടത്തിപ്പുകാരൻ ടോണിയുടെ പരാതിയിലാണ് മുൻ ഉടമകളായ പ്രിൻസിനും സംഘത്തിനുമെതിരെ കേസ്. മുൻ നടത്തിപ്പുകാരിൽ നിന്ന് കട
ഏറ്റെടുത്തപ്പോൾ ഫർണിച്ചർ അടക്കം ഉപകരങ്ങളും രണ്ടര ലക്ഷത്തിന് ടോണി വാങ്ങി. ദിവസം ആയിരം രൂപ നൽകുമെന്ന കരാറും വെച്ചു.
ഇതിൽ വീഴ്ച വന്നതോടെ മർദ്ദിച്ചെന്നാണ് പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

