
ഗോവയിലെ ഷിർഗാവ് ലൈരായി ദേവീക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനജി∙ ഗോവയിലെ ഷിർഗാവിൽ ലൈരായി തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിനിടെ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഗോവ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികൾ ക്ഷേത്രത്തിലുണ്ടായിരുന്നു.
അപകട കാരണം വിശദമായ അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മുപ്പതോളം പേർക്ക് പരുക്കേറ്റതിൽ ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്ന് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ പറഞ്ഞു.. ഘോഷയാത്രയ്ക്കിടെ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്ന് തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു.