ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തിയ ‘സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശ്രുതി രാമചന്ദ്രൻ. പിന്നീട് മധുരം, കാണെക്കാണെ, മാരിവില്ലിൻ ഗോപുരങ്ങൾ, നീരജ, ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള തുടങ്ങീ ചിത്രങ്ങളിലൂടെയും ശ്രുതി ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.
ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയിൽ അവസരങ്ങൾ ചോദിച്ച് വാങ്ങാൻ അക്കാലത്ത് തനിക്ക് മടിയായിരുന്നുവെന്നും, എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും ശ്രുതി പറയുന്നു.
ഒരാളുടെ വർക്കിക്ക് ഇഷ്ട്ടമായാൽ അയാൾക്കൊപ്പം വർക്ക് ചെയ്യാൻ താത്പര്യമുണ്ടെന്ന് ഇപ്പോൾ താൻ പറയാറുണ്ടെന്നും ശ്രുതി കൂട്ടിച്ചേർത്തു. “ചാൻസ് ചോദിക്കാൻ പണ്ട് മടി ഉണ്ടായിരുന്നു.
കാരണം അത് എങ്ങനെയാണ് ചോദിക്കേണ്ടത് എന്ന് അറിയില്ല. സിനിമ ഇൻഡസ്ട്രിയിൽ അരെയും ഞാൻ കണ്ടിട്ടും ഇല്ല.
പക്ഷെ കഥകൾ ഒരുപാട് ഈ ഇൻഡസ്ട്രിയെ കുറിച്ച് കേട്ടിട്ടുണ്ട്. അപ്പോൾ ചോദിച്ചാ ശരിയാകുമോ എന്ന പേടി ഉണ്ടായിരുന്നു.
എന്നാൽ ഇന്ന് അങ്ങനെ അല്ല, എനിക്ക് ഒരാളുടെ വർക്ക് ഇഷ്ടമായാൽ അയാൾക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് ഞാൻ പറയും. അതാണ് എന്റെ ചാൻസ് ചോദിക്കൽ.
എനിക്ക് സത്യസന്ധമായി ഒരാളുടെ ഇവർക്ക് ഇഷ്ടമായാൽ അവർക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് പറയുന്നതിൽ ഇന്ന് എനിക്ക് ബുദ്ധിമുട്ട് ഇല്ല. എന്നാൽ ഒരു 3 കൊല്ലം മുന്നേ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
ചമ്മൽ ആയിരുന്നു, എനിക്ക് അത് പറയാൻ കൂടെ പറ്റില്ല. എന്നാൽ ഇന്ന് അതില്ല.
പറയാൻ അറിയാം” ശ്രുതി പറയുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം.
ഫാർമ മമ്മൂട്ടി- വിനായകൻ കോംബോയിലെത്തിയ കളങ്കാവൽ ആയിരുന്നു ശ്രുതിയുടെ ഏറ്റവും ഒടുവിലെത്തിയ മലയാള ചിത്രം. ജിയോ ഹോട്ടസ്റ്റർ വെബ് സീരീസ് ഫാർമയിലും ശ്രുതി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
തെലുങ്ക് വെബ് സീരീസ് മിസ് പെർഫെക്റ്റിന്റെ സഹ രചയിതാവ് കൂടിയായിരുന്നു ശ്രുതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

