ഒട്ടാവ : യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിക്ക് അതേനാണയത്തിൽ മറുപടി നൽകാൻ കാനഡ. ശനിയാഴ്ചയാണ് കാനഡയിലും മെക്സിക്കോയിലും നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനവും താരിഫ് ഏർപ്പെടുത്താനാണ് ട്രംപ് ഉത്തരവിട്ടത്. നാളെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും,
ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ15,500 കോടി കനേഡിയൻ ഡോളർ മൂല്യമുള്ള യു.എസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ 3,000 കോടി ഡോളറിന്റെ ഇറക്കുമതിക്ക് നാളെ മുതലും 12,500 കോടി ഡോളർ ഇറക്കുമതിക്ക് 21 ദിവസത്തിനകവും താരിഫ് ഏർപ്പെടുത്തും. യു.എസിൽ നിന്ന് കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളെയും താരിഫ് ബാധിക്കും. മദ്യവില്പനയിലും താരിഫ് യുദ്ധം പ്രതിഫലിക്കും. കാനഡയിലെ മദ്യഷോപ്പുകളിൽ അമേരിക്കൻ നിർമ്മിത മദ്യമായ ബെക്കാർഡിയും ജാക്ക്ഡാനിയലും കിട്ടാനില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളബിയയിൽ സർക്കാർ നടത്തുന്ന മദ്യവില്പന ശാലകളിൽ യുൽഎസ് നിർമ്മിത മദ്യ ബ്രാൻഡുകൾ നീക്കം ചെയ്യാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്,
ഇന്നലെ ഉച്ചയോടെ ജാക്ക് ഡാനിയൽസ് പോലുള്ള വിസ്കി ബ്രാൻഡുകൾ വാൻകൂവറിലെ മദ്യശാലകളിലെ സ്റ്റോർ ഷെൽഫുകളിൽ ഇല്ലായിരുന്നു. ഇവയ്ക്ക് പകരം കനേഡിയൻ നിർമ്മിത മദ്യം വാങ്ങുക എന്ന ബോർഡുകളും അധികൃതർ സ്ഥാപിച്ചു. കനേഡിയൻ നിർമ്മിത മദ്യം വാങ്ങാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബോർഡുകൾ സ്ഥാപിച്ചത്. കാനഡയുടെ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ജനത്തോട് ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ15,500 കോടി കനേഡിയൻ ഡോളർ മൂല്യമുള്ള യു.എസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ 3,000 കോടി ഡോളറിന്റെ ഇറക്കുമതിക്ക് നാളെ മുതലും 12,500 കോടി ഡോളർ ഇറക്കുമതിക്ക് 21 ദിവസത്തിനകവും താരിഫ് ഏർപ്പെടുത്തും. യു.എസിൽ നിന്ന് കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളെയും താരിഫ് ബാധിക്കും. അതേസമയം, യു.എസുമായുള്ള ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതിസന്ധികളിൽ യു.എസിനൊപ്പം നിന്നവരാണ് കനേഡിയൻ ജനതയെന്നും ട്രൂഡോ ഓർമ്മിപ്പിച്ചു. പൗരന്മാർ ദ്ദേശീയ ഉത്പന്നങ്ങൾ വാങ്ങണമെന്നും പറഞ്ഞു.കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ച ട്രൂഡോ മാർച്ചിൽ സ്ഥാനം ഒഴിയാനിരിക്കെയാണ് പ്രഖ്യാപനം.