സംഗീത മാന്ത്രികൻ എന്നുതന്നെ വിശേഷിപ്പിക്കണം വിദ്യാസാഗറിനെ. സംഗീതസംവിധാനം ചെയ്ത ഗാനങ്ങൾ എല്ലാംതന്നെ കാലാതീതമാണ്. വിദ്യാസാഗറിനൊപ്പമുള്ള ചില നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് ഗായകൻ എം.ജി ശ്രീകുമാർ.
”വിദ്യാസാഗറിനെ ആദ്യമായി കാണുന്നത് മമ്മൂട്ടിയെ നായകനാക്കി സുരേഷ് കുമാർ നിർമ്മിച്ച രാക്കുയിലിൻ രാഗസദസിൽ എന്നചിത്രത്തിന്റെ റെക്കോർഡിംഗ് വേളയിലാണ്. തിരുവനന്തപുരത്ത് തരംഗിണിയിലായിരുന്നു റെക്കോർഡിംഗ്. എന്റെ ചേട്ടൻ എം.ജി രാധാകൃഷ്ണനാണ് സംഗീതം. അവിടെ വൈബ്രോ ഫോൺ വായിക്കാനാണ് വിദ്യാസാഗർ വന്നത്. അന്നദ്ദേഹം സംഗീത സംവിധായകനല്ല.
അവിടെ വച്ച് എത്ര പൂക്കാലം എന്ന ഗാനം വിദ്യാജി വൈബ്രോ ഫോണിൽ മുഴുവൻ വായിച്ചു. അതിൽ വായിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അന്നാണ് വിദ്യാസാഗറിന്റെ പ്രതിഭ നേരിട്ടറിയുന്നത്. പിന്നീട് കാശ്മീരം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ റെക്കോർഡിംഗ് നടക്കുന്ന സമയം. സുരേഷ് കുമാർ തന്നെയായിരുന്നു അതിന്റെയും പ്രൊഡ്യൂസർ.
ഒരു ഹോട്ടലിൽ റൂം എടുത്ത് അവിടെ ഇരുന്ന് പാട്ട് കമ്പോസ് ചെയ്യാമെന്ന അഭിപ്രായമായിരുന്നു വിദ്യാജിക്ക്. എന്നാൽ മറ്റുളളവരുടെ അഭിപ്രായമനുസരിച്ച് ഒരു ഫ്ളാറ്റിൽ വച്ച് കമ്പോസിംഗ് നടത്താൻ തീരുമാനിച്ചു. ഇത് വിദ്യാസാഗറിന് അത്ര ഇഷ്ടപ്പെട്ടുമില്ല. വിദ്യാജി ഹാർമോണിയം വളരെ ദൈവികമായാണ് കൊണ്ടുനടക്കുന്നത്. ഫ്ളാറ്റിലെ റൂമിലെത്തിയപ്പോൾ ഈ ഹാർമോണിയം വയ്ക്കാൻ ഡൈനിംഗ് ടേബിൾ മാത്രമേയുള്ളൂ. അതു കണ്ടപ്പോഴേ ആള് മൂഡ് ഓഫ് ആയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആദ്യത്തെ ബിജിഎം കമ്പോസ് ചെയ്തപ്പോഴേക്കും സുരേഷിന്റെ സുഹൃത്തുക്കൾ പലരും വന്നു. അവർ ആഘോഷവും ബഹളവുമായി. വിദ്യാസാഗർ ഹാർമോണിയവും എടുത്ത് ഒറ്റ പോക്കുപോയി. തിരിച്ചു വിളിച്ചപ്പോൾ എനക്ക് മുടിയാത്, വേണ്ട…എന്ന മറുപടിയാണ് നൽകിയത്. പിന്നീട് അഴകിയ രാവണനിലൂടെ വിദ്യാസാഗർ മലയാളത്തിലെ ഒന്നാംനിര മ്യൂസിക് ഡയറക്ടറായി മാറുകയായിരുന്നു.”