

തോന്നല്ലൂരിലെ മലനിരപ്പ് ഇന്നി പ്രകാശിക്കും: ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു:
സ്വന്തം ലേഖകൻ
വെള്ളൂർ: ഇതു പോല നല്ലയാളുകൾ എല്ലായിടത്തുമുണ്ടായിരുന്നെങ്കിൽ ഭൂരഹിതരായ പാവങ്ങൾക്ക് തണലാകുമായിരുന്നു. വെച്ചൂർ പഞ്ചായത്തിലെ തോന്നല്ലൂരിൽ സുമനസുള്ള സഹോദരങ്ങൾ പഞ്ചായത്തിന് സൗജന്യമായി 65 സെന്റ് സ്ഥലം നൽകി. പഞ്ചായത്ത് അവിടെ ഭൂരഹിതരായ 13 പേർക്ക് വീടു വച്ചു നൽകി. ഇപ്പോഴിതാ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു.
ലൈഫ് പദ്ധതിയിൽപ്പെടുത്തി വെള്ളൂർ തോന്നല്ലൂരിലെ മലനിരപ്പിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ ജില്ലാ പഞ്ചായത്ത് അംഗം ടി.എസ്.ശരത് നിർവഹിച്ചു. വെള്ളൂർ സ്വദേശികളായ സഹോദരങ്ങൾ സൗജന്യമായി പഞ്ചായത്തിന് വിട്ടു നൽകിയ 65 സെൻ്റ് സ്ഥലത്ത് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭൂരഹിതരും ഭവനരഹിതരുമായ 13 കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകിയിരുന്നു. കുടുംബങ്ങൾ കൂട്ടമായി സ്ഥാപിക്കുന്ന മലനിരപ്പിനെ പ്രകാശമാനമാക്കാനാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.നികിതകുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]