കോഴിക്കോട് : വടകരയിൽ കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എൻ.
ഐ.ടി സംഘത്തിന്റെ നിർണായക കണ്ടെത്തൽ. എൻ.ഐ.ടി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ യുവാക്കളുടെ മരണകാരണം കാർബൺ മോണോക്സൈഡാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ജനറേറ്ററിൽ നിന്ന് വിഷവാതകം കാരവാന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി, രണ്ട് മണിക്കൂറിനുള്ളിൽ 957 പി.പി.എം അളവ് കാർബൺ മോണോക്സൈഡാണ് വാഹനത്തിൽ പടർന്നതെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തന്നെ വ്യക്തമായിരുന്നു.
കഴിഞ്ഞ മാസം 23നായിരുന്നു സംഭവം. മലപ്പുറം വണ്ടൂർ സ്വദേശി മനോജും കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വടകരയിൽ ദേശീയപാതയോരത്ത് നഗരമദ്ധ്യത്തിൽ പാർക്ക് ചെയ്തിരുന്ന ചെയ്തിരുന്ന കാരവാനിലാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ സംഘത്തോടൊപ്പം എത്തിയ യുവാക്കൾ തിരികെ മടങ്ങുന്നതിനിടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിറുത്തി എ.സി ഓൺ ചെയ്ത് വിശ്രമിച്ചതായിരുന്നു. വാടകയ്ക്കെടുത്ത കാരവാൻ് തിരിച്ചെത്താതെ വന്നതോടെ വാഹനത്തിന്റെ ഉടമകളാണ് ഇവരെ അന്വേഷിച്ചിറങ്ങിയത്. പിന്നാലെയാണ് വാഹനം കണ്ടെത്തിയതും അകത്ത് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയതും. പൊലീസിനൊപ്പം ഫോറൻസിക് വിദഗ്ദ്ധരും കാരവാൻ നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധരും എൻ.ഐ.ടിയിലെ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയുടെ ഭാഗമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]