
.news-body p a {width: auto;float: none;}
കോഴിക്കോട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽ നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കാക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിലൂടെ അലൻ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ ആസൂത്രണം ചെയ്തത് പ്രകാരം ഇന്നലെ രാവിലെ ഡോക്ടറോട് ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്ന് കാറിൽ അലൻ ബീച്ച് റോഡിലെത്തി. കുട്ടിയെ ഫോണിൽ വിളിച്ച് കടപ്പുറത്തേക്ക് വരാൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡോക്ടർ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കൾ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് വെള്ളയിൽ പൊലീസിനെ വിവരം അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് കണ്ടെത്തിയതോടെയാണ് ഇന്നലെ വൈകിട്ടോടെ പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. അലന്റെ കാറും കസ്റ്റഡിയിലെടുത്തു.