2025 നവംബറിലെ വിൽപ്പന കണക്കുകളിൽ റെക്കോർഡ് നേട്ടവുമായി വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്സ് തരംഗമാകുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ആഭ്യന്തര വിപണിയിൽ മാത്രം 57,436 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 47,063 യൂണിറ്റുകളായിരുന്നു. കയറ്റുമതി രംഗത്തും ഇലക്ട്രിക് വാഹന വിഭാഗത്തിലും ടാറ്റ കൈവരിച്ച മുന്നേറ്റം ശ്രദ്ധേയമാണ്.
കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു. ഇലക്ട്രിക് വാഹന വിപണിയിലെ തങ്ങളുടെ അപ്രമാദിത്തം ഊട്ടിയുറപ്പിച്ചുകൊണ്ട് 52 ശതമാനം വളർച്ചയാണ് ടാറ്റ രേഖപ്പെടുത്തിയത്.
2025 നവംബറിൽ ആഭ്യന്തര, കയറ്റുമതി വിപണികളിലായി ആകെ 7,911 ഇലക്ട്രിക് വാഹനങ്ങൾ വിറ്റു. കഴിഞ്ഞ വർഷം ഇത് 5,202 യൂണിറ്റുകളായിരുന്നു.
കയറ്റുമതിയിലാണ് ടാറ്റ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കിയത്. 2024 നവംബറിൽ വെറും 54 യൂണിറ്റുകൾ കയറ്റുമതി ചെയ്ത സ്ഥാനത്ത്, 2025 നവംബറിൽ 1,763 യൂണിറ്റുകളായി വിൽപ്പന ഉയർന്നു.
3164.8% എന്ന അത്ഭുതകരമായ വളർച്ചയാണിത്. അന്താരാഷ്ട്ര വിപണികളിൽ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്.
ആഭ്യന്തര, അന്താരാഷ്ട്ര വിപണികൾ ചേരുമ്പോൾ ടാറ്റ മോട്ടോഴ്സിന്റെ 2025 നവംബറിലെ മൊത്തം വിൽപ്പന 59,199 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷത്തെ 47,117 യൂണിറ്റുകളെ അപേക്ഷിച്ച് 25.6% വളർച്ചയാണ് കമ്പനി നേടിയത്.
ഈ വിൽപ്പന കണക്കുകൾ പ്രകാരം, 1,000–1,500 യൂണിറ്റുകളുടെ വ്യത്യാസത്തിൽ മഹീന്ദ്രയെ മറികടന്ന് ടാറ്റ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മാരുതിയും ഹ്യുണ്ടായിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ഇലക്ട്രിക് വാഹന വിഭാഗത്തിൽ മഹീന്ദ്ര, ഹ്യുണ്ടായ്, എംജി മോട്ടോഴ്സ് തുടങ്ങിയ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ടാറ്റ ഒന്നാം സ്ഥാനം നിലനിർത്തുന്നു. ഈ നേട്ടങ്ങൾക്കിടയിൽ, നവംബറിൽ ടാറ്റ തങ്ങളുടെ വാഹന നിരയിലേക്ക് ഒരു സുപ്രധാന മോഡൽ കൂടി അവതരിപ്പിച്ചു.
20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റ സിയറ എസ്യുവി ഇന്ത്യൻ വിപണിയിൽ വീണ്ടും എത്തിയിരിക്കുകയാണ്. 11.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

