തിരുവനന്തപുരം: കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാന നേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിദിന കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് കോർപ്പറേഷൻ.
2024 ഡിസംബർ ഒന്നാം തീയതിയാണ് ₹9.72 കോടി രൂപയുടെ ടിക്കറ്റ് വരുമാനം കെഎസ്ആർടിസി നേടിയത്. 2024 സെപ്റ്റംബർ 8-ന് ലഭിച്ച ₹10.19 കോടിയാണ് കെഎസ്ആർടിസിയുടെ എക്കാലത്തെയും മികച്ച പ്രതിദിന വരുമാനം.
ടിക്കറ്റിതര വരുമാനമായി 77.9 ലക്ഷം രൂപ കൂടി ലഭിച്ചതോടെ ഡിസംബർ ഒന്നിലെ ആകെ വരുമാനം 10.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ ദിവസം ₹7.79 കോടി രൂപയായിരുന്നു കോർപ്പറേഷൻ്റെ ടിക്കറ്റ് വരുമാനം.
നിലവിൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഉയർന്ന വരുമാനം ലക്ഷ്യമിട്ട് മാനേജ്മെൻ്റ് നിശ്ചയിച്ച ടാർഗറ്റ് 35 ഡിപ്പോകൾ മറികടന്നതും ഈ നേട്ടത്തിന് പ്രധാന കാരണമായി.
പുതിയ ബസുകൾ നിരത്തിലിറക്കിയതും, ഓഫ് റോഡായ ബസുകളുടെ എണ്ണം കുറച്ച് പരമാവധി സർവീസുകൾ നടത്തിയതും, സേവനങ്ങളിലെ ഗുണപരമായ മാറ്റങ്ങളും യാത്രക്കാർക്കിടയിൽ സ്വീകാര്യത വർദ്ധിപ്പിച്ചുവെന്ന് മാനേജ്മെൻ്റ് വിലയിരുത്തുന്നു. ഈ അഭിമാനകരമായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ജീവനക്കാർക്കും, കെഎസ്ആർടിസിയിൽ വിശ്വാസമർപ്പിച്ച യാത്രക്കാർക്കും, പിന്തുണച്ച ഓരോരുത്തർക്കും ചെയർമാനും മാനേജിംഗ് ഡയറക്ടറും നന്ദി രേഖപ്പെടുത്തി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

