മമ്മൂട്ടി– വിനായകൻ കോംബോ ഒന്നിക്കുന്ന ‘കളങ്കാവൽ’ റിലീസിനൊരുങ്ങുകയാണ്. ഡിസംബർ 5 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ ജോസ് ആണ്.
ഇന്നലെ നടന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ മമ്മൂട്ടി നടൻ ജിബിൻ ഗോപിനാഥിനെ കുറിച്ച് വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ കോംബോയിൽ എത്തിയ ഡീയസ് ഈറെ എന്ന ചിത്രത്തിലെ മധുസൂദനൻ പോറ്റി എന്ന കഥാപാത്രമായി ഗംഭീര പ്രകടനം നടത്തിയ നടനാണ് ജിബിൻ ഗോപിനാഥ്.
നമ്മൾ വഹ്സിയിലൂടെ നടന്നുപോകുമ്പോൾ കിട്ടുന്ന ചില പ്രത്യേക പഴങ്ങളെ പോലുള്ള നടന്നാണ് ജിബിൻ ഗോപിനാഥ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. “നമ്മള് നടന്നുപോകുമ്പോള്‍ വഴിയില്‍ നിന്ന് ചില പ്രത്യേക പഴങ്ങള്‍ കിട്ടാറില്ലേ, അത്തരത്തില്‍ കിട്ടുന്ന ഒരു നടനാണ് ഇയാള്‍.
ഡീയസ് ഈറേ എല്ലാവരും കണ്ടതാണല്ലോ, ഞെട്ടിച്ചില്ലേ ഇയാള്‍? ഒരു പരസ്യചിത്രത്തിലൂടെയാണ് ഞാന്‍ ആദ്യമായി ഇയാളെ ശ്രദ്ധിക്കുന്നത്. അതിന്റെ കഥ എന്താണെന്ന് ഇയാള്‍ തന്നെ പറയും.
ഒടുവില്‍ എന്റെ കൂടെ കളങ്കാവലിലും അഭിനയിച്ചു.” മമ്മൂട്ടി പറഞ്ഞു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ’.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്ലർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്ലർ നൽകിയത്.
ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്ലർ കാണിച്ചു തരുന്നുണ്ട്. ട്രെയ്ലറിന് മുൻപ് പുറത്ത് വന്ന, ചിത്രത്തിലെ “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിരുന്നു.
സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയുമായി എത്തുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയും ആകാംഷയുമാണ് പ്രേക്ഷകർക്കുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

