കോഴിക്കോട്: യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കിൽ ഭരണം പിടിക്കാന്‍ വഴിവിട്ട നീക്കങ്ങളെന്ന് പരാതി.
സംഭവത്തെതുടര്‍ന്ന് ഭരണസമിതി മരവിപ്പിച്ച് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലാക്കി. രാത്രിയിൽ ആരുമറിയാതെ 829 മെമ്പര്‍മാരെ ബാങ്കിൽ ചേര്‍ക്കാനുള്ള നീക്കം വിവാദമായിരുന്നു.
ബാങ്ക് ചെയർമാന്റെ പിന്തുണയോടെ ഭരണം പിടിക്കാനാണ് സിപിഎം നീക്കമെന്നാണ് യുഡിഎഫിന്റെ ആരോപണം. കെപിസിസി അംഗം എൻകെ അബ്ദുറഹ്മാൻ ആണ് ബാങ്കിന്റെ ചെയര്മാൻ.
മെമ്പര്‍മാരെ ചേര്‍ക്കാന്‍ തങ്ങളുടെ ഐഡിയും പാസ് വേഡും ദുരുപയോഗം ചെയ്തെന്നാണ് ജീവനക്കാരുടെ പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
യുഡിഎഫ് ഭരണസമിതിയിലെ ഒമ്പത് ഡയറക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. 500 കോടിയോളം നിക്ഷേപമുള്ള ബാങ്ക് ആണ് കാരശ്ശേരി സഹകരണ ബാങ്ക്.
ബാങ്ക് ചെയർമാൻ കെപിസിസി അംഗം എൻ കെ അബ്ദു റഹ്മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഇന്ന് റിപ്പോർട്ട് നൽകും.അതേസമയം, കെപിപിസി അംഗം എൻകെ അബ്ദുറഹ്മാനെതിരെ നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഡിസിസി റിപ്പോര്‍ട്ട് പരിഗണിച്ച് കെപിസിസി നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

