
.news-body p a {width: auto;float: none;}
കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊല്ലം രാമൻകുളങ്ങരയിലാണ് സംഭവം. മരുത്തടി കന്നിമേൽ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്.
പ്രദീപും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടയുടൻ വാഹനം നിർത്തി ഇരുവരും പുറത്തിറങ്ങിയതിനാൽ വലിയൊരു അപകടം ഒഴിവായി. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു.
അടുത്തിടെ കൊല്ലം കടയ്ക്കൽ ചിതറയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചിരുന്നു. ചിതറ കാഞ്ഞിരത്തുമൂട് ജംഗ്ഷനിലാണ് സംഭവം നടന്നത്. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ കാറിനാണ് തീപിടിച്ചത്. സംഭവ സമയം ഷിഹാബുദ്ദീനും പിതാവും മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. മടത്തറയിൽ നിന്ന് കടയ്ക്കലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞിരത്തിൻ മൂടിന് സമീപം എത്തിയപ്പോൾ ബോണറ്റിൽ നിന്ന് പുക ഉയർന്നു. ഇതോടെ ഷിഹാബുദ്ദീൻ കാർ ഒതുക്കി പിതാവുമൊത്ത് പുറത്തിറങ്ങി. പെട്ടെന്ന് തീ ആളിക്കത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് കടയ്ക്കൽ ഫയർഫോഴ്സും ചിതറ പൊലീസും സ്ഥലത്തെത്തി. അരമണിക്കുറോളം സമയമെടുത്താണ് തീ അണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.
മാസങ്ങൾക്കുമുൻപ് കൊല്ലം വാടി പള്ളിക്ക് സമീപം നിറുത്തിയിട്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. പട്ടത്താനം സ്വദേശിയായ ഉടമ കാർ പാർക്ക് ചെയ്ത് മറ്റൊരിടത്തേക്ക് പോയ സമയത്താണ് വാഹനത്തിന്റെ മുൻവശം കത്തിയത്. വാഹനത്തിലെ ഹെഡ്ലൈറ്റ്, ബമ്പർ എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങൾ അഗ്നിക്കിരയായി. പുക ഉയരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചാമക്കടയിൽ നിന്ന് ഫയർഫോഴ്സെത്തി തീ കെടുത്തുകയായിരുന്നു.