
.news-body p a {width: auto;float: none;}
മഞ്ചേരി: സൂപ്പർ ലീഗ് കേരളയിൽ ഇന്നലെ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ് നിന്ന നിർണായക പോരാട്ടത്തിൽ, മലപ്പുറം എഫ്.സിയുമായി 2-2ന് സമനിലയിൽ പിരിയേണ്ടി വന്നെങ്കിലും തിരുവനന്തപുരം കൊമ്പൻസ് സെമി ഫൈനലിൽ കടന്നു.
മലപ്പുറത്തിന്റെ തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഔട്ട്മർ ബിസ്പോ(പെനാൽറ്രി), പോൾ ഹമർ എന്നിവരാണ് ആദ്യപകുതിയിൽ കൊമ്പൻസിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ അലക്സിസ് സാഞ്ചസാണ് മലപ്പുറത്തിന്റെ രണ്ട് ഗോളകളും നേടിയത്. മത്സരത്തിൽ ജയിച്ചാൽ മാത്രമായിരുന്നു മലപ്പുറത്തിന് സെമിയിൽ എത്താനാകുമായിരുന്നുള്ളൂ. സ്വന്തം മൈതാനത്ത് സീസണിൽ കളിച്ച 5 മത്സരങ്ങളിലും മലപ്പുറത്തിന് ജയിക്കാനായില്ല.പത്ത് കളികളിൽ കൊമ്പൻസ് 13 പോയന്റ് നേടിയപ്പോൾ മലപ്പുറത്തിന് 10 മാത്രം.
5ന് നടക്കുന്ന ഒന്നാം സെമിയിൽ കൊമ്പൻസിന് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ കാലിക്കറ്റ് എഫ്സിയാണ് എതിരാളികൾ. 6ന് രണ്ടാം സെമിയിൽ കണ്ണൂർ വാരിയേഴ്സ്, ഫോഴ്സ കൊച്ചിയെ നേരിടും. രണ്ട് സെമി പോരാട്ടങ്ങൾക്കും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയമാണ് വേദി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]