മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി സി.ജെ.പി മുന്നോട്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.
ഗ്യാനേഷ് കുമാർ പദവിയിൽ നിന്നും ഒഴിഞ്ഞില്ലെങ്കിൽ ഈ മാസം 10-ാം തീയതി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഡൽഹി പൊലീസ് തങ്ങളെ എവിടെ തടയുന്നുവോ, ആ പ്രദേശം ജന്തർ മന്തർ പോലെ സമരവേദിയാക്കി മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി രാജ്യത്തെ മുഴുവൻ ജനങ്ങളും ഈ സമരത്തിൽ അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമാധാനപരമായ രീതിയിൽ പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ മൗലിക അവകാശം ഭരണകൂടം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ, കഴിഞ്ഞ ജൂലൈ 20-ന് ഉണ്ടായതിന് സമാനമായ പൊലീസ് അതിക്രമങ്ങൾ ഇനിയുണ്ടാകണോ വേണ്ടയോ എന്ന് അധികാരികൾ ആലോചിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

