ചെന്നൈ: ഇന്ത്യൻ കമ്പനിയായ സോഹോ കോർപ്പറേഷന്റെ തദ്ദേശീയ മെസേജിംഗ് ആപ്പായ ‘അറട്ടൈ’ ഇന്ത്യയിൽ വൻ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. മെറ്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് ഒരു എതിരാളിയായി അറട്ടൈ ആപ്പ് അറിയപ്പെടുന്നു .
എങ്കിലും, സ്വകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില ഉപയോക്താക്കൾ അറട്ടൈയുടെ ഒരു പ്രധാന പോരായ്മ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അറട്ടൈ ആപ്പിൽ സാധാരണ ചാറ്റ് സന്ദേശങ്ങൾക്ക് ഡിഫോൾട്ട് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (E2EE) ഇല്ല എന്ന പ്രശ്നമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
വാട്സ്ആപ്പും മറ്റ് ജനപ്രിയ മെസേജിംഗ് ആപ്പുകളുമായും താരതമ്യപ്പെടുത്തുമ്പോൾ ഇതൊരു പ്രധാന പോരായ്മ ആണെന്ന് പല ഉപഭോക്താക്കളും പറയുന്നു. സ്വകാര്യതയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സേവനമായാണ് സോഹോ അറട്ടൈയെ അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാ ഉപയോക്തൃ ഡാറ്റയും ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നുവെന്നും കമ്പനി പറയുന്നു. അതേസമയം വോയ്സ്, വീഡിയോ കോളുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നുവെന്ന് കമ്പനി പറയുമ്പോൾത്തന്നെ സ്റ്റാൻഡേർഡ് സന്ദേശങ്ങൾക്ക് നിലവിൽ ഈ സുരക്ഷയില്ല എന്നതാണ് പ്രശ്നം.
എന്താണ് അറട്ടൈ? ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത അറട്ടൈ, സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു ക്രോസ്-പ്ലാറ്റ്ഫോം ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പാണ്. ടെക്സ്റ്റ്, വോയ്സ് മെസേജിംഗ്, ഓഡിയോ, വീഡിയോ കോളുകൾ, മീഡിയ ഷെയറിംഗ്, സ്റ്റോറി പോസ്റ്റിംഗ്, ഗ്രൂപ്പ് ചാറ്റുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ഇത് വാഗ്ദാനം ചെയ്യുന്നു.
സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ഡെസ്ക്ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങളിൽ ഈ ആപ്പ് പ്രവർത്തിക്കും. ഒരു അക്കൗണ്ടിലേക്ക് അഞ്ച് ഉപകരണങ്ങൾ വരെ ലിങ്ക് ചെയ്യാൻ സാധിക്കും.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുമെന്ന് അറട്ടൈ സ്റ്റാൻഡേർഡ് സന്ദേശങ്ങൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്തതിൽ ഉപയോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചതിന് മറുപടിയുമായി അറട്ടൈ രംഗത്തെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഔദ്യോഗിക അറട്ടൈ അക്കൗണ്ടിലൂടെയാണ് പ്രതികരണം.
അറട്ടൈ യൂസര്‍മാര്‍ ചൂണ്ടിക്കാട്ടിയ ഈ പ്രശ്നം അംഗീകരിക്കുകയും ചാറ്റുകൾക്കായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നതിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്തു സോഹോ അധികൃതര്‍. Thanks for sharing this!
Privacy is super important to us, and end-to-end encryption for chats is something we’re actively working on — Arattai (@Arattai) September 30, 2025 വളർച്ച നിലനിർത്തുക വെല്ലുവിളി 2021-ൽ ആരംഭിച്ചതിനുശേഷം, ആപ്പ് സ്റ്റോറില്‍ സോഷ്യല്‍ മീഡിയ ആപ്പ് ചാർട്ടിൽ അറട്ടൈ അടുത്തിടെയാണ് ഒന്നാമതെത്തിയത്. എങ്കിലും ഈ വളർച്ചാ വേഗത നിലനിർത്തുക എന്നത് സോഹോയെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളി ആയിരിക്കും.
വ്യക്തിഗത ചാറ്റുകൾ, വാണിജ്യം, സർക്കാർ സേവനങ്ങൾ എന്നിവയ്ക്കായി 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ആശ്രയിക്കുന്ന വാട്സ്ആപ്പ് ഇന്ത്യൻ ജനജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് ഇന്ന്. വിപുലമായ നെറ്റ്വർക്ക് ഇഫക്റ്റുകളും വളർന്നുവരുന്ന ബിസിനസ് പ്ലാറ്റ്ഫോമും അറട്ടൈ പോലുള്ള എതിരാളികളേക്കാൾ വാട്സാപ്പിന് നിലവിൽ മുൻതൂക്കം നൽകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]