![](https://newskerala.net/wp-content/uploads/2024/10/1727846136_new-project_1200x630xt-1024x538.jpg)
കാഴ്ചകൾ കൊണ്ടും അനുഭവങ്ങൾ കൊണ്ടും എന്നും അമ്പരപ്പിക്കാറുണ്ട് ബെംഗളൂരു. അതിന്റെ പ്രധാന ഉദാഹരണങ്ങളാണ് ഇവിടെ നിന്നും വൈറലാവുന്ന വീഡിയോകൾ. അതുമാത്രമല്ല, ബെംഗളൂരുവിലെ ട്രാഫിക്കും പ്രസിദ്ധമാണ്. മണിക്കൂറുകളാണ് ചിലപ്പോൾ റോഡിലെ ബ്ലോക്കിൽ പെട്ട് കിടക്കുക. ആ ബ്ലോക്കിൽ വച്ച് കംപ്യൂട്ടറിൽ ജോലി ചെയ്യുന്നവരേയും മീറ്റിംഗിൽ പങ്കെടുക്കുന്നവരേയും ഒക്കെ കാണാം. എന്തായാലും, ബെംഗളൂരുവിൽ നിന്നും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു പുതിയ വീഡിയോയാണ്.
sharanyaxmohan എന്ന യൂസറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇത്രയും വർഷങ്ങളായി തന്നെ വിസ്മയിപ്പിക്കുന്നതിൽ ബെംഗളൂരു പരാജയപ്പെട്ടിട്ടില്ല, തന്റെ വീടായിരിക്കുന്നതിൽ നന്ദി ബാംഗ്ലൂർ, ഒരുപാട് അനുഭവങ്ങൾ തന്ന് തന്നെ സന്തോഷിപ്പിക്കുന്നതിൽ നന്ദി, ഈ ആളുകൾ ശരിക്കും വൈബാണ് എന്നെല്ലാം വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത് കാണാം.
ഭയാനകം ഈ ദൃശ്യങ്ങൾ; സാഹസികപ്രകടനം അതിരുകടന്നു, മുതലയുടെ വായിൽ കയ്യിട്ട് യുവാവ്, പിന്നെ സംഭവിച്ചത്
17 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയിൽ കാണുന്ന
ത് യുവതി ഓട്ടോയിൽ സഞ്ചരിക്കുന്നതാണ്. ഓട്ടോ ട്രാഫിക്കിൽ പെട്ട് കിടക്കുന്നു. അപ്പോൾ, കുറച്ചപ്പുറത്തായി കുറച്ചുപേർ ഡാൻസ് ചെയ്യുന്നത് കാണാം. യുവതി അപ്പോൾ തന്നെ ഓട്ടോയിൽ നിന്നും ഇറങ്ങി അങ്ങോട്ട് ചെല്ലുകയും അവർക്കൊപ്പം ഡാൻസ് ചെയ്യുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്. അപാരവൈബ് എന്ന് പറയാവുന്ന രംഗങ്ങൾ തന്നെയാണ് വീഡിയോയിൽ കാണുന്നത്.
View this post on Instagram
പിന്നീട്, ബ്ലോക്ക് മാറുമ്പോൾ യുവതി ഓട്ടോയിൽ ഓടിവന്ന് കയറുന്നതും അവിടെ നിന്നും പോകുന്നതും കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകുകയും ചെയ്തു. ശരിക്കും ഇത് വൈബ് തന്നെ എന്ന് പറഞ്ഞവരുണ്ട്. യുവതി ശരിക്കും ശ്രദ്ധാകേന്ദ്രമായി മാറി എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ദേ പരസ്യബോർഡിലെ പയ്യൻ കോഫി തരണൂ; അമ്പമ്പോ പൊളി തന്നെ എന്ന് നെറ്റിസൺസ്, 3D ബിൽബോർഡ് വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]