കൊച്ചി ∙ എറണാകുളം സെന്റ് തെരേസാസ് കോളജിലെ ‘മദർ മേരി’ ഹാളിലെ നിറഞ്ഞ സദസ്സിനോട്
ആദ്യമേ പറഞ്ഞു: ‘ഐ ആം നെർവസ്’. പിന്നീട് ചെറുചിരിയോടെ സ്വതസിദ്ധമായ ശൈലിയിൽ തുടർന്നു: ‘ഞാനിഷ്ടപ്പെടുന്ന ഏതാണ്ടെല്ലാവരും ഇവിടെ ഒരുമിച്ചു കൂടിയിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യങ്ങളിൽ
സുരക്ഷാഭീഷണിയായേക്കാം’’.
അമ്മ മേരി റോയിയെക്കുറിച്ചുള്ള ഓർമയെഴുത്തായ ‘മദർ മേരി കംസ് ടു മി’ പ്രകാശിപ്പിക്കാൻ കേരളത്തിന്റെ മണ്ണും ഏറെ പ്രിയപ്പെട്ടവരുടെ സാന്നിധ്യവുമാണ് അരുന്ധതി തിരഞ്ഞെടുത്തത്. സഹോദരൻ ലളിത് റോയിയെ വേദിയിലേക്കു വിളിച്ച്, ഇറുകെ കെട്ടിപ്പിടിച്ച് അരുന്ധതി പറഞ്ഞു, ‘ഞാനേറ്റവും സ്നേഹിക്കുന്നയാളാണിത്.
ഞാൻ കുട്ടപ്പൻ എന്നും വിളിക്കും’. അരുന്ധതിയെ ‘സു’ എന്നാണു വിളിക്കുകയെന്നു ലളിത് പറഞ്ഞു.
ഔപചാരികതയില്ലാതെ നടത്തിയ ചടങ്ങിൽ ബാല്യത്തിലെ അസുഖകരമായ ഓർമകൾ പലപ്പോഴും തമാശയുടെ മേമ്പൊടിയോടെ പങ്കുവച്ചു, അരുന്ധതിയും ലളിതും.
സെന്റ് തെരേസാസ് കോളജിലെ മദർ മേരി ഹാളിൽ, ‘മദർ മേരി കംസ് ടു മി’ എന്ന വരികളുള്ള ബീറ്റിൽസ് ഗാനം ‘ലെറ്റ് ഇറ്റ് ബി’ ആലപിച്ച് സഹോദരൻ ലളിത് റോയി വേദിയൊരുക്കിയപ്പോൾ പുസ്തകവായനയും ചോദ്യവേളയുമായി എഴുത്തുകാരി ‘മദർ മേരി കംസ് ടു മി’യുടെ വാതായനങ്ങൾ വായനക്കാർക്കു മുന്നിൽ തുറന്നിട്ടു. ‘ഗാസയിൽ പട്ടിണിയാൽ വലയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നമുക്കു മുന്നിലുണ്ട്. അതു തടയാൻ കഴിയാത്തവിധം നിസ്സഹായരാണ് നമ്മളെന്നതിൽ ലജ്ജിക്കാം.
ഞാനിന്ന് ഈ വേദിയിൽ നിൽക്കാൻ ഒരുങ്ങുമ്പോൾ ഉമർ ഖാലിദിന് ഒരിക്കൽ കൂടി ഹൈക്കോടതി ജാമ്യം നിഷേധിച്ചുകഴിഞ്ഞു. എന്റെ പല സുഹൃത്തുക്കളും 5 വർഷമായി തടവിലാണ്’’
എഴുത്തുകാരി കെ.ആർ.
മീര, പെൻഗ്വിൻ ഇന്ത്യ എഡിറ്റർ ഇൻ ചീഫും വൈസ് പ്രസിഡന്റുമായ മാനസി സുബ്രഹ്മണ്യം, പ്രഫ. ജിഷ, രവി ഡിസി, റിൻജിനി മിത്ര എന്നിവർ പ്രസംഗിച്ചു.
അരുന്ധതി റോയിയുടെ ബന്ധുക്കൾ കൂടിയായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, യൂഹാൻ എന്നിവരും സാഹിത്യ, സാംസ്കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുത്തു. പുസ്തകത്തിലെ ആദ്യ അധ്യായം ‘ഗാങ്സ്റ്റർ’ അരുന്ധതി വായിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]