വടക്കാഞ്ചേരി ∙ യുവാവിന്റെ നിലച്ച ഹൃദയത്തെ മിടിപ്പിച്ചു പുതുജീവൻ സമ്മാനിച്ച് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും സഹായികളും.
നിന്നു ഷോക്കേറ്റു ഹൃദയം നിലച്ച അവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച
കരാർ തൊഴിലാളി കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തൻചിറ ഉന്നതിയിലെ കൊളവരമ്പത്ത് പ്രസാദിനാണു (36) ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. അഭിലാഷ് പുരുഷോത്തമൻ, അനസ്തീസിയോളജിസ്റ്റ് ഡോ.
നിർമൽ, സിഎംഒ ഡോ. ഹുസ്ന എന്നിവരുടെ നേതൃത്വത്തിൽ കൃത്യസമയത്തു സിപിആർ നൽകി ഹൃദയസ്പന്ദനം വീണ്ടെടുത്തു പുതുജീവൻ നൽകിയത്. കഴിഞ്ഞ 19നാണു സംഭവം. തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്റർ സഹായമുള്ള ആംബുലൻസിൽ തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
മികച്ച തുടർപരിചരണം അമല ആശുപത്രിയിൽ നിന്നു ലഭിച്ചതോടെ തൊട്ടടുത്ത ദിവസം തന്നെ പ്രസാദിനെ വെന്റിലേറ്റർ നീക്കി മുറിയിലേക്കു മാറ്റി. ആരോഗ്യം പരിപൂർണമായി വീണ്ടെടുത്തതോടെ 30ന് ഡിസ്ചാർജ് ചെയ്തു. അമ്മയും ഭാര്യ രഹ്നയും 2 മക്കളും അടങ്ങിയ കുടുംബത്തിന്റെ അത്താണിയാണു പ്രസാദ്.
കൃത്യസമയത്ത് സിപിആർ നൽകാനായതുമൂലമാണു പ്രസാദിന്റെ ജീവൻ രക്ഷിക്കാനായതെന്ന് ബന്ധുക്കൾ പറഞ്ഞു. എസ്എൻഒ ഷീബ, നഴ്സിങ് ഓഫിസർമാരായ ശ്രീവത്സൻ, സൽസബീല, സൗമ്യ, ഹസ്ന, ടിന്റു, ഇസിജി വിദഗ്ധ ശാലി, ജീവനക്കാരായ തങ്കപ്പൻ, ഖദീജ, റസിയ, നഴ്സിങ് വിദ്യാർഥികളായ ഫ്രാൻസിസ്, ജോയൽ എന്നിവരാണു ഡോക്ടർമാർക്കൊപ്പം പ്രസാദിനു സിപിആർ നൽകാൻ പ്രയത്നിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]