സൈൻ പ്രിന്റിംഗ് ഇൻഡ്രസ്ട്രീസ് അസ്സോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടത്തി ; മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം : സൈൻ പ്രിന്റിംഗ് ഇൻഡ്രസ്ട്രീസ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം ഹോട്ടൽ സീസൽ പാലസിൽ നടന്നു. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് സനൂപ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി പി ഔസേപ്പച്ചൻ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന വൈസ്.പ്രസിഡന്റ് സ്റ്റീഫൻ മാടവന, സംസ്ഥാന ട്രഷറർ കെ ടി ആൻഡ്രൂസ്, സംസ്ഥാന സെക്രട്ടറി സന്തോഷ് ഹാൾമാർക്ക്, സഞ്ജയ് പണിക്കർ, വിജയരാജ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആൻഡ്രൂസ് സ്വാഗതവും, വി ജി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരവാഹികളായി എസ് സനൂപ്(പ്രസിഡന്റ്), ബിജുമോൻ(സെക്രട്ടറി), ലാലിച്ചൻ തോമസ്(ട്രെഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റിയേയും സമ്മേളനം തെരെഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]