ഇടുക്കി: ഇടുക്കിയിൽ നിരവധി കേസുകളിലെ പ്രതിയും ഗുണ്ട ലിസ്റ്റിലുള്ളതുമായ ആളെ 20.62 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മിഥിൻലാലും സംഘവും ചേർന്നാണ് മഹേഷിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് പാക്ക് ചെയ്യുന്നതിന് ആവശ്യമായ സിപ് ലോക്ക് കവറുകൾ, കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസ് എന്നിവയും കണ്ടെടുത്തു.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ സിജുമോൻ കെ എൻ, ആൽബിൻ ജോസ്, സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ അനൂപ് പി ജോസഫ് എന്നിവർ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ നെബു.എ.സി, ഷാജി ജെയിംസ്, തോമസ് ജോൺ, പ്രിവെൻ്റീവ് ഓഫീസർ(ഗ്രേഡ്) രഞ്ജിത്ത്.എൻ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുരഭി.കെ.എം, അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി.പി.കെ എന്നിവരും പങ്കെടുത്തു.
അതേസമയം, ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മണ്ണാർക്കാട് എക്സൈസ് നടത്തിയ പരിശോധനയിൽ അട്ടപ്പാടിയിലേക്ക് വാഹനങ്ങളിൽ കടത്തുകയായിരുന്ന 110 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടിയിരുന്നു. അട്ടപ്പാടി കള്ളമല സ്വദേശികളായ മനു, വിൽസൺ എന്നിവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് പരിശോധന കണ്ട് വാഹനം നിർത്താതെ കടന്നു കളയാൻ ശ്രമിച്ച പ്രതികളിൽ ഒരാളായ മനുവിനെ അതിസാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ടാം പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. മദ്യം കടത്താൻ ഉപയോഗിച്ച കാറും ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.
മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബഷീർ കുട്ടി, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) ഹംസ.എ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബിൻ ദാസ് ,അശ്വന്ത്, അഖിൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനൂപ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]