
പത്തനംതിട്ട∙ ഇളമണ്ണൂർ
വന്ന പാഴ്സലിൽ സീൽ ചെയ്യുന്നതിനിടെ പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. ചെറിയ ശബ്ദവും പുകയും ഉണ്ടായതോടെ ജീവനക്കാർ പാഴ്സൽ പുറത്തേക്ക് എറിഞ്ഞു.
എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പാഴ്സലിലുള്ളതെന്നു പൊലീസ് പരിശോധനയിൽ കണ്ടെത്തി.
ഇളമണ്ണൂർ സ്വദേശിക്കാണ് പാഴ്സൽ വന്നത്. ഇദ്ദേഹം കാർഗിലിൽ ജവാനാണ്.
വലിയ ബോക്സിനുള്ളിൽ 4 ചെറിയ ബോക്സുകളായി 40 പെല്ലറ്റുകൾ ആണ് ഉണ്ടായിരുന്നത്. ഇതു പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഗുജറാത്തിൽനിന്നാണ് പാഴ്സൽ വന്നത്. ജവാൻ തന്റെ സുഹൃത്തുവഴി നാട്ടിലേക്ക് പാഴ്സൽ അയച്ചതാണെന്ന് പൊലീസ് പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]