
ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഏഴ് ദൈനംദിന ശീലങ്ങൾ. ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഏഴ് ദൈനംദിന ശീലങ്ങൾ അസാധാരണ കോശങ്ങൾ നിയന്ത്രണം വിട്ട് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് കാൻസർ.
ക്യാൻസർ ഒരു രാത്രി കൊണ്ട് സംഭവിക്കുന്നതല്ല. നമ്മൾ ദിവസവും ചെയ്യുന്ന ഏറ്റവും സാധാരണമായ ചില കാര്യങ്ങൾ നമ്മൾ പോലും അറിയാതെ തന്നെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം.
നമ്മൾ എന്ത് കഴിക്കുന്നു, സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നിവയെല്ലാം ക്യാൻസർ സാധ്യത കൂട്ടുന്നു. ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ചില ദൈനംദിന ശീലങ്ങളെ കുറിച്ചറിയാം.
വ്യായാമം ചെയ്യാതെ അമിതമായി ഇരിക്കുന്നത് വൻകുടൽ, എൻഡോമെട്രിയൽ, ശ്വാസകോശ അർബുദം തുടങ്ങിയ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറോളം ഇരിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു.
ഓരോ മണിക്കൂറിലും എഴുന്നേറ്റ് നടക്കേണ്ടത് പ്രധാനമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യാൻ ശ്രമിക്കുക.
പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ചിപ്സ്, ഇൻസ്റ്റന്റ് നൂഡിൽസ്, സോഫ്റ്റ് ഡ്രിങ്കുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ പലപ്പോഴും അനാരോഗ്യകരമായ കൊഴുപ്പുകൾ, അമിതമായ ഉപ്പ്, പഞ്ചസാര, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. സംസ്കരിച്ച ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ചിലതരം അർബുദങ്ങൾ, പ്രത്യേകിച്ച് സ്തന, വൻകുടൽ അർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ പാകം ചെയ്ത ഭക്ഷണം ചെയ്യുക, പഴങ്ങൾ, പച്ചക്കറികൾ, നട്സ്, ധാന്യങ്ങൾ എന്നിവ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുക. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് പ്രതിരോധശേഷി കുറയ്ക്കുക ചെയ്യുന്നു.
ഉറക്കക്കുറവ് സ്തന, പ്രോസ്റ്റേറ്റ്, വൻകുടൽ ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ദിവസവും എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരത്തുക.
സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സ്വയം പരിരക്ഷിച്ചില്ലെങ്കിൽ മെലനോമ ഉൾപ്പെടെയുള്ള ചർമ്മ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. കുറഞ്ഞത് SPF 30 എങ്കിലും ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക.
പുകവലി ശീലം ശ്വാസകോശം, തൊണ്ട, വായ, പാൻക്രിയാസ്, മൂത്രസഞ്ചി ക്യാൻസർ തുടങ്ങിയ പലതരം അർബുദങ്ങൾ വരാനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. അതിനാൽ പുകവലി ശീലം ഒഴിവാക്കുക.
മദ്യപാനം കരൾ, സ്തനങ്ങൾ, വായ, തൊണ്ട, വൻകുടൽ കാൻസറുകൾ എന്നിവയ്ക്ക് കാരണമാകും. മദ്യം ഡിഎൻഎയെ ദോഷകരമായി ബാധിക്കുകയും ശരീരത്തിന് അത് ശരിയാക്കാൻ പ്രയാസകരമാക്കുകയും ചെയ്യും.
വിട്ടുമാറാത്ത സമ്മർദ്ദം നേരിട്ട് കാൻസറിന് കാരണമാകില്ല, പക്ഷേ അത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും പുകവലി, മദ്യപാനം, അമിതമായി ഭക്ഷണം കഴിക്കൽ തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളിലേക്ക് ആളുകളെ നയിക്കുകയും ചെയ്യും. കാലക്രമേണ, ഇവ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.
യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]