
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻവിവാദമായതോടെ ഒത്ത് തീർത്ത് മുഖം രക്ഷിക്കാൻ നീക്കം. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും ഡിജിപി ഇന്ന് തന്നെ തിരിച്ച് നൽകാനാണ് ശ്രമം. ഇതിനിടെ ബാധ്യത മറച്ചുവെച്ച് ഡിജിപി നടത്തിയ ഭൂമി ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയതിന്റെ വിവരം പുറത്തായി. ഗുരുതരസ്വാഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദർവ്വേഷ് സാഹിബിന് കാലാവധി നീട്ടിനൽകിയത്.
സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതരമായ പരാതി വരുന്നതും കോടതിയുടെ ഇടപെടലുണ്ടാകുന്നത് അസാധാരണം. ആഭ്യന്തരവകുപ്പിനെതിരെ പാർട്ടി യോഗങ്ങളിലും പുറത്തു വലിയ വിമർശനങ്ങൾ ഉയരുമ്പോഴാണ് പൊലീസ് മേധാവി തന്നെ വിശ്വാസവഞ്ചനാ കേസിൽ പ്രതിക്കൂട്ടിലാകുന്നത്. ഭൂമിയുടെ പേരിലുള്ള ലോൺ വിവരം മറച്ചുവെച്ച് വിലപ്ന കരാർ ഉണ്ടാക്കിയത് ഗുരുതര കുറ്റം. അതിലും ഗൗരവമേറിയതാണ് ആദായനികുതി വകുപ്പിൻറെ മാർഗ്ഗരേഖ മറികടന്ന് സ്വന്തം ചേംബറിൽ വെച്ച് അഞ്ചു ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയത്. ഡിജിപി നടത്തിയ ക്രമക്കേടിനെ കുറിച്ച് അക്കമിട്ട് നിരത്തിയുള്ല പരാതി നേരത്തെ ലഭിച്ചിട്ടും അനങ്ങാത്ത മുഖ്യമന്ത്രിക്കും ഉത്തരവാദിത്വത്തിൽ നിന്നൊഴിയാനാകില്ല.
കഴിഞ്ഞ മാസം 24 നാണ് പ്രവാസിയായ ഉമർ ഷെറീഫ് മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയത്. പരാതി കൈപ്പറ്റിയ ശേഷം തുടർ നടപടിക്ക് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. കോടതി ഉത്തരവ് അടക്കമുള്ള തെളിവുകളോടെയായിരുന്നുപ രാതി. പരാതി നിലനിൽക്കെയാണ് രണ്ട് ദിവസത്തിന് ശേഷം ഷേയ്ഖ് ദർവ്വേസ് സാഹിബിന് സർവ്വീസ് കാലാവധി നീട്ടിയത്. ഭൂമിവിാവദത്തിൽ സർക്കാറും സേനയും ഒരു പോലെ വെട്ടിലായതോടെയാണ് അതിവേഗത്തിലുള്ള ഒത്ത് തീർപ്പ് ശ്രമങ്ങൾ.ഉമർ ഷെറീഫിൽ നിന്ന് കൈപ്പറ്റിയ 30 ലക്ഷം രൂപ ഉടൻ കൈമാറി കേസ് അവസാനിപ്പിക്കാനാണ് ശ്രമം. പണം നൽകുന്ന മുറക്ക് പരാതിക്കാരൻ കോടതിയെ ഇക്കാര്യം അറിയിച്ച് പിന്മാറും. പണം നൽകി കേസ് തീർന്നാലും പ്രശ്നം തീരുന്നില്ല. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള സേനയുടെ തലപ്പത്തുള്ളയാൾ തന്നെ വിശ്വാസ വഞ്ചന കാണിച്ചു എന്നത് അതീവ ഗൗരവമേറിയ പ്രശ്നം
Last Updated Jul 2, 2024, 12:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]