
അജ്മാന്: അജ്മാന് ശൈഖ് റാഷിദ് ബിന്‍ സഈദ് റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി അറിയിച്ച് അജ്മാന് പൊലീസ് ജനറല്‍ കമാന്‍ഡ്. റോഡ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ജൂണ്‍ രണ്ടു മുതലാണ് നിയന്ത്രണം ആരംഭിക്കുക.
അജ്മാന് പോര്‍ട്ട്, അജ്മാന് സിറ്റി സെന്റര്‍ എന്നിവിടങ്ങളിൽനിന്ന് ശൈഖ് റാഷിദ് ബിൻ സഈദ് റോഡിൽ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശത്തെ വാഹന ഗതാഗതം സുഗമമാക്കുന്നതിനായി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാണ് നടപടി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അടച്ചിടുന്ന സ്ഥലത്തെ ട്രാഫിക് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അജ്മാൻ പൊലീസ് ഡ്രൈവർമാരോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു.
Read Also –
ഷാര്‍ജയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം
ഷാര്‍ജ: ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ. ഷാര്‍ജ വ്യവസായ മേഖല 6ല്‍ ഉപയോഗിച്ച കാറുകളുടെ സ്പെയര്‍ പാര്‍ട്സുകള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്.
തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഉച്ചക്ക് 3.05നാണ് തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ മുവേല, സംനന്‍, അല്‍ സജ്ജ എന്നീ മൂന്ന് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ സ്ഥലം ഫോറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി.
Last Updated Jun 2, 2024, 1:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]