
കേരളത്തിൽ മൃഗബലി നടന്നുവെന്ന ആരോപണത്തിൽ ഉറച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാമെന്നും എവിടെയാണ് നടന്നതെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി നടത്തിയെന്നായിരുന്നു ഡി.കെ ശിവകുമാറിന്റെ വെളിപ്പെടുത്തൽ. എവിടെയാണ് നടന്നതെന്നോ, ആരാണ് മൃഗബലിക്ക് പിന്നിലെന്നതിലോ വ്യക്തത വരുത്താതെയായിരുന്നു ആരോപണം. കേരളത്തെ സംബന്ധിച്ച വെളിപ്പെടുത്തൽ വിവാദമായി മാറിയിട്ടും ആരോപണം ഡി.കെ ശിവകുമാർ ആവർത്തിച്ചു. പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ ഉന്നയിക്കുന്നതുപോലെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.
മൃഗബലി ആരോപണം സർക്കാർ പരിഹസിച്ച് തള്ളരുതെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എവിടെയെങ്കിലും മൃഗബലി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല
ഡി.കെ ശിവകുമാറിന്റെ ആരോപണത്തിന് പിന്നാലെ മൃഗബലി നടന്നത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലാണെന്ന അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ താൻ ഉദ്ദേശിച്ചത് രാജരാജേശ്വരെ ക്ഷേത്രത്തെയല്ലെന്ന് ഡി.കെ വ്യക്തമാക്കി.
Story Highlights : DK Shivakumar about black magic Kerala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]