
ദില്ലി: പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനുളള ഉറച്ച തീരുമാനം സർക്കാർ കൈക്കൊള്ളണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി. പഹൽഗാം ആക്രമണത്തിന് പിന്നിലുള്ളവർ പ്രത്യാഘാതം നേരിടണമെന്നും അന്താരാഷ്ട്ര സഹകരണത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഭീകരരെ കയറ്റിവിടുന്ന പാകിസ്ഥാനെ ശിക്ഷിക്കണം, രാഷ്ട്രീയം കളിക്കേണ്ട സമയം അല്ല ഇതെന്നും കോൺഗ്രസ് വ്യക്തമാക്കി. ജമ്മുകശ്മീരിലെ രഹസ്യാന്വേഷണ വീഴ്ച അടക്കം പരിശോധിക്കണമെന്നാണ് പ്രവർത്തക സമിതി പ്രമേയം ആവശ്യപ്പെടുന്നത്.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട 26 കുടുംബങ്ങൾക്ക് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുന്നു. കുടുംബങ്ങളുടെ വേദന രാജ്യത്തിന്റെയും വേദനയാണ്. രാജ്യം ഇത്തരം ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ രാഷ്ട്രീയ ഭിന്നിപ്പിനുള്ള സമയല്ല ഇത്. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനും ഭീകരവാദത്തെ നിയന്ത്രിക്കാനുമുള്ള പ്രവർത്തനങ്ങൾ നമ്മൾ ഒരുമിച്ചെടുക്കേണ്ട സമയമാണിത് എന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]