
‘ഉമ്മൻ ചാണ്ടി ഒരു കല്ല് മാത്രം ഇട്ടെന്ന സിപിഎം പ്രചാരണം പച്ചക്കള്ളം’; പുതുപ്പള്ളിയിലെത്തി വിൻസെന്റ്, പ്രാർഥനയോടെ വിഴിഞ്ഞത്തേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ കമ്മിഷനിങ് ചടങ്ങിൽ പങ്കെടുക്കുന്നതിനു മുന്നോടിയായി പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ച് എംഎൽഎ. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കനക്കവെയാണു വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്ന കോവളം മണ്ഡലത്തിലെ എംഎൽഎ ആയ വിൻസെന്റ് പുതുപ്പള്ളിയിൽ എത്തിയത്.
പുലർച്ചെ 5.45ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തിയ വിൻസെന്റ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ചു പ്രാർഥിച്ച ശേഷം വിഴിഞ്ഞത്തേക്കു തിരിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.
ഉമ്മൻ ചാണ്ടി ഒരു കല്ല് മാത്രം ഇട്ടെന്ന സിപിഎം പ്രചാരണം പച്ചക്കള്ളമെന്നു ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. ഇന്ന് ചരിത്ര ദിവസമാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും സിപിഎം ഭയപ്പെടുന്നു. അതുകൊണ്ടാണു പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സ്ഥലം എംഎൽഎ എന്ന നിലയിൽ വിൻസെന്റിന് സ്റ്റേജിൽ ഇരിപ്പിടമുണ്ട്. കോൺഗ്രസിൽ നിന്ന് ശശി തരൂർ എംപിയാണ് ക്ഷണം ലഭിച്ച മറ്റൊരാൾ. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് വിൻസെന്റ് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊക്കെ ഓരോരുത്തരുടെ ആഗ്രഹങ്ങൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.