വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ ദമ്പതികളാണ് പ്രവീണും രഞ്ജിനിയും. ഇതേ ഷോയിലുണ്ടായിരുന്നവരാണ് ഇപ്പോൾ അഭിനയമേഖലയിൽ തിളങ്ങി നിൽക്കുന്ന മഞ്ജു പത്രോസും മഞ്ജുവിന്റെ മുൻ ഭർത്താവായിരുന്ന സുനിച്ചനും.
ഷോയിൽ മഞ്ജുവുമായി വാക്തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മഞ്ജുവുമായി ഇപ്പോഴും ശത്രുതയിലാണ് തങ്ങളെന്നാണ് പലരും കരുതിയിരിക്കുന്നതെന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രവീണും രഞ്ജിനിയും പറയുന്നു. ”എന്റെ പ്രൊഫഷനെയും ആ ഷോയെയും പലരും രണ്ടായിട്ട് കണ്ടില്ല.
ഷോയിൽ കാണുന്നത് പോലെയാണ് എന്റെ പ്രൊഫഷനിലും എന്റെ സ്വഭാവമെന്ന് പലരും കരുതി. അതിലെനിക്ക് വ്യക്തിപരമായി വളരെ വിഷമമുണ്ട്.
പലരും വിചാരിക്കുന്നത് മഞ്ജുവും ഞാനുമായി ഭയങ്കര ശത്രുതയാണ് എന്നാണ്. അത് തെറ്റിദ്ധാരണയാണ്.
പലരും മനസിലാക്കാത്ത കാര്യമാണത്. അത് ഷോയുടെ ഭാഗമാണ്.
മഞ്ജു വളരെ നല്ല ആക്ടിംഗ് സ്കിൽ ഉള്ള ആളാണ്. അവർ പ്രൊഫഷണലി ഡാൻസറാണ്.
നല്ല പോലെ കഷ്ടപ്പെട്ട വ്യക്തിയാണ്.
പക്ഷേ, ഷോയിൽ മത്സരബുദ്ധി ഉണ്ടാകുമല്ലോ. അതിന്റെ ഭാഗമായി സംഭവിച്ചതാണ്”, പ്രവീൺ അഭിമുഖത്തിൽ പറഞ്ഞു.
”ആ ഷോയിൽ ഞങ്ങളായിരുന്നു ഏറ്റവും പ്രായം കുറഞ്ഞവർ. അതിന്റേതായ കുറച്ച് പക്വതയില്ലായ്മ അവിടെ സംഭവിച്ചിട്ടുണ്ടായിരിക്കാം.
എന്നാൽ, ഓരോ ദിവസവും നമ്മൾ മാറിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ രണ്ട് പേരും മാറുന്നു.
ആ സമയത്ത് ചേട്ടന് ദേഷ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല.
ഇപ്പോഴും വീഡിയോകൾ പങ്കുവെയ്ക്കുമ്പോൾ ‘നിങ്ങൾ പിരിഞ്ഞില്ലേ’ എന്ന ചോദ്യം വരാറുണ്ട്. എന്നാൽ ഇപ്പോൾ പക്വതയോടെ ജീവിതത്തെ കാണാൻ തുടങ്ങി.
തങ്ങൾ സന്തോഷകരമായ ദാമ്പത്യം തുടരുകയാണ്”, എന്നായിരുന്നു രഞ്ജിനിയുടെ വാക്കുകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

