
മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും തോക്കുകളും; പരിശോധന തുടരുന്നു, ഒരാൾ കസ്റ്റഡിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെട്ടത്തൂർ (മലപ്പുറം)∙ പച്ചക്കറി കടയിൽനിന്ന് തോക്കുകളും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകൾ, 3 തിരകൾ, തിരയുടെ 2 കവറുകൾ എന്നിവയാണു കണ്ടെത്തിയത്. ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണു കണ്ടെത്തിയത്. മണ്ണാർമല സ്വദേശി ഷറഫുദീനെ (40) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വെട്ടത്തൂർ ജംക്ഷനിലെ കടയിൽ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.