
‘നിങ്ങൾ 5 കുടുംബാംഗങ്ങളിൽ നിന്നാണ് ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്, ബിജെപി അങ്ങനെയല്ല’; അഖിലേഷിനെ വിമർശിച്ച് അമിത് ഷാ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ലോക്സഭയിൽ വഖഫ് ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ കൊമ്പുകോർത്ത് സമാജ്വാദി പാർട്ടി നേതാവ് കേന്ദ്ര ആഭ്യന്തര മന്ത്രി യും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിക്ക് ഇപ്പോഴും സ്വന്തം ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ബിജെപി അധ്യക്ഷ തിരഞ്ഞെടുപ്പിനെ പരിഹസിച്ച് അഖിലേഷ് യാദവിന്റെ പരിഹാസം.
തൊട്ടുപിന്നാലെ അഖിലേഷിനു മറുപടിയുമായി അമിത് ഷാ എത്തി. ‘‘അഖിലേഷ് ജി ഒരു പുഞ്ചിരിയോടെയാണ് തന്റെ പരാമർശം നടത്തിയത്. അതിനാൽ ഞാനും അതേ രീതിയിൽ പ്രതികരിക്കും. ഈ സഭയിൽ നമ്മുടെ എതിർവശത്തുള്ള പാർട്ടികളെല്ലാം അഞ്ച് കുടുംബാംഗങ്ങളിൽ നിന്നാണ് ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഒട്ടും കാലതാമസമുണ്ടാകില്ല. എന്നാൽ ഞങ്ങളുടെ പാർട്ടിയിൽ, 12-13 കോടി അംഗങ്ങളെ ഉൾപ്പെടുത്തി ഒരു പ്രക്രിയ നടത്തേണ്ടതുണ്ട്. അതിനാൽ സ്വാഭാവികമായും, ഇതിന് സമയമെടുക്കും’’ – അമിത് ഷാ പറഞ്ഞു.
2019ലാണ് ബിജെപിയുടെ വർക്കിങ് പ്രസിഡന്റായി നിലവിലെ അധ്യക്ഷൻ ജെ.പി. നഡ്ഡ ചുമതലയേറ്റെടുത്തത്. 2020 ജനുവരിയോടെ അമിത് ഷായുടെ പിൻഗാമിയായി പാർട്ടി അധ്യക്ഷനായി. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നഡ്ഡയുടെ കാലാവധി 2024 ജൂൺ വരെ നീട്ടിയിരുന്നു. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പുതിയ അധ്യക്ഷന്മാർ ചുമതലയേറ്റിട്ടുണ്ട്.