
വസ്ത്ര വ്യാപാര രംഗത്ത് ഒട്ടേറെ പുതുമകളുമായി ശീമാട്ടിയുടെ നവീകരിച്ച ഷോറൂം ഏപ്രിൽ നാലിന് കോട്ടയത്ത് പ്രവർത്തനമാരംഭിക്കും. ശീമാട്ടി സി.ഇ.ഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മക്കളായ വിഷ്ണു റെഡ്ഡി, ഗൗതം റെഡ്ഡി, മറ്റു കുടുംബാഗങ്ങൾ, വിശിഷ്ട അതിഥികൾ എന്നിവർ പങ്കെടുക്കും.
കോട്ടയത്തെ ഏറ്റവും വലിയ വിമൺസ് കാഷ്വൽ വെയർ, ബ്രൈഡൽ വെയർ, കിഡ്സ് വെയർ, സെലിബ്രേറ്ററി അറ്റയർസ് തുടങ്ങിയ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കൾക്കായി ശീമാട്ടി ഒരുക്കുന്നത്. കൂടാതെ വൈറ്റ് ബ്രൈഡൽ വെയർസിൻ്റെ ഏറ്റവും വലിയ ഷോറൂമായ സെലെസ്റ്റും ശീമാട്ടിയിൽ പ്രവർത്തിക്കും.
വർഷങ്ങളായി കോട്ടയത്ത് പ്രവർത്തിച്ചു വരുന്ന ശീമാട്ടി നവീകരണത്തിൻറെ ഭാഗമായി ഉപഭോക്താക്കൾക്ക് മുന്നിൽ പുതുമകൾ കൊണ്ടുവരികയാണ്. പുതുപുത്തൻ ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് ശീമാട്ടി ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഫാഷൻ അനുഭവങ്ങൾ നൽകുക എന്നതാണ് ശീമാട്ടിയുടെ ലക്ഷ്യമെന്നും, കോട്ടയത്ത് നവീകരിച്ച പുതിയ ഷോറും തുടങ്ങുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ശീമാട്ടിയുടെ സി.ഇ.ഒ-യും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ പറഞ്ഞു. 28,000 സ്ക്വയർ ഫീറ്റിലാണ് ശീമാട്ടിയുടെ നവീകരിച്ച പുതിയ ഷോറൂം ഒരുങ്ങുന്നത്.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിച്ച് എന്നും ഉപഭോക്താക്കളുടെ ഇഷ്ട്ടങ്ങൾ വ്യക്തമായി മനസ്സിലാക്കുകയും അതിൻ്റെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുന്ന ശീമാട്ടി കോട്ടയത്ത് കൂടാതെ കൊച്ചി ,കോഴിക്കോട്, എന്നീ സ്ഥലങ്ങളിൽ വളരെ വിജയകരമായി പ്രവർത്തിച്ചുവരുന്നു. 2024- ൽ കേരളത്തിലുടനീളം വിവിധ ഷോറൂമുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ശീമാട്ടി.
ശീമാട്ടിയുടെ കോട്ടയത്തെ പുതിയ ഷോറും കേരളത്തിൻ്റെ ഫാഷൻ ലോകത്ത് പുതിയ അദ്ധ്യായം കുറിക്കുകയാണ്. കൂടാതെ സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.
Last Updated Apr 2, 2024, 6:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]