
അല്‍ഐന്‍: യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ നൊട്ടനാലക്കല്‍ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹ്യുദ്ദീന്‍ (33) എന്ന മാനുപ്പയാണ് മരിച്ചത്.
അൽഹയറിലെ ഒരു കഫ്തീരിയയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്. മാതാവ്: നാഫീസ. ഭാര്യ: ഷമീമ ബാനു.
Read Also –
രണ്ട് പ്രവാസി ഇന്ത്യക്കാർ താമസസ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ
റിയാദ്: രണ്ട് ഇന്ത്യക്കാരെ സൗദി കിഴക്കൻ പ്രവിശ്യയിലെ സ്വന്തം താമസസ്ഥലങ്ങളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബൽജീത് സിങ് ബൽവിന്ദർ (35) എന്നിവരെയാണ് വ്യവസായ നഗരമായ ജുബൈലിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള തങ്ങളുടെ താമസസ്ഥലങ്ങളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ടൈൽ ഫിക്സിങ് തൊഴിലാളി ആയിരുന്നു രാജസ്ഥാൻ സ്വദേശി രാം പ്രസാദ്. ഭാര്യ: ജീത ദേവി, പിതാവ്: താരാ ചന്ദ്, മാതാവ്: തേജൂ ദേവി. പഞ്ചാബ് സ്വദേശി ബൽജീത് സിങ് ബൽവിന്ദറിനെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഹെവി എക്യുപ്മെൻറ് ഡ്രൈവറായിരുന്നു.
പിതാവ്: ബൽവിന്ദർ സിങ്, മാതാവ്: ചരൺജീത് സിങ്. ഔദ്യോഗിക നടപടികൾക്ക് ശേഷം ഇരു മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
Last Updated Apr 2, 2024, 4:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]