ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സാഹിബ്സാദ ഫര്ഹാന്. ആദ്യ പത്തില്‍ കിഷനും സൂര്യയുമുണ്ട്.
സഞ്ജു 34-ാം സ്ഥാനത്താണ്. സ്ഥാനം മെച്ചപ്പെടുത്താനുള്ള അവസരം സഞ്ജുവിനുണ്ട്.
പട്ടിക.. ഏഴ് മത്സരങ്ങള്‍ (6 ഇന്നിംഗ്സുകള്‍) കളിച്ച ഫര്‍ഹാനാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
ഏഴ് മത്സരങ്ങളില്‍ നിന്ന് 383 റണ്‍സാണ് താരം നേടിയത്. ശരാശരി 76.60.
സ്ട്രൈക്ക് റേറ്റ് 160.25. രണ്ട് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും താരം നേടി.
ഒരു ലോകകപ്പില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരവും ഫര്ഹാന് ആയിരുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 292 റണ്‍സാണ് ബെന്നറ്റിന്റെ സമ്പാദ്യം.
ഇതില്‍ നാല് തവണ താരം പുറത്തായിട്ടില്ല. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ബെന്നറ്റിന്റെ ഉയര്‍ന്ന സ്കോര്‍ 97 റണ്‍സ്.
ശരാശരി 146.00. സ്ട്രൈക്ക് റേറ്റ് 134.56.
സിംബാബ്വെ സൂപ്പര്‍ എട്ടില്‍ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ ബെന്നറ്റിന് ഇനി മുന്നേറാന്‍ സാധിക്കില്ല.
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മാര്‍ക്രം മൂന്നാം സ്ഥാനത്താണ്. ബെന്നറ്റിനെ മറികടക്കാന്‍ മാര്‍ക്രമിന് അവസരമുണ്ട്.
ഏഴ് മത്സരങ്ങള്‍ കളിച്ച താരം 268 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക സെമിയില്‍ എത്തി നില്‍ക്കെ ഇനിയും മുന്നേറാന്‍ അവസരമുണ്ട്.
പുറത്താവാതെ നേടിയ 86 റണ്‍സാണ് മാര്‍ക്രമിന്റെ ഉയര്‍ന്ന സ്കോര്‍. ശരാശരി 53.60.
സ്ട്രൈക്ക് റേറ്റ് 175.6. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടി.
ഏഴ് മത്സരങ്ങള്‍ കളിച്ച ഹെറ്റ്മെയര്‍ 248 റണ്‍സാണ് നേടിയത്. രണ്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.
41.33 ശരാശരിയുള്ള താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ 85 റണ്‍സ്. 186.46 സ്ട്രൈക്ക് റേറ്റും ഹെറ്റ്മെയര്‍ക്കുണ്ട്.
എന്നാല്‍ വിന്‍ഡീസ് സൂപ്പര്‍ എട്ടില്‍ പുറത്തായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് ഇനി മുന്നോട്ട് പോകാന്‍ സാധിക്കില്ല.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അഞ്ചാം സ്ഥാനത്ത്. ഏഴ് മത്സരങ്ങള്‍ കളിച്ച സൂര്യ 231 റണ്‍സാണ് നേടിയത്.
പുറത്താകാതെ നേടിയ 84 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 38.50.
സ്ട്രൈക്ക് റേറ്റ് 135.88. ഒരു അര്‍ധ സെഞ്ചുറിയും സൂര്യസ്വന്തമാക്കി.
ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ സൂര്യക്ക് സ്ഥാനം മെച്ചപ്പെടുത്താനുള്ള അവസരമുണ്ട്. ആറാം സ്ഥാനത്തുള്ള റിക്കിള്ട്ടണ് നേടിയത് ഏഴ് മത്സരങ്ങളില്‍ നിന്ന് 228 റണ്‍സ്.
61 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 38.00.
ഒരു അര്‍ധ സെഞ്ചുറിയും റിക്കിള്ട്ടണ് നേടിയിരുന്നു. ഇനിയും താരത്തിന് മത്സരങ്ങള്‍ ബാക്കിയുണ്ട്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് റിക്കിള്‍ട്ടണൊപ്പം, ആറാം സ്ഥാനത്തുണ്ട്. ഏഴ് മത്സരങ്ങളില്‍ 228 റണ്‍സ് ബ്രൂക്ക് നേടി.
ഉയര്‍ന്ന സ്കോര്‍ 100. സെഞ്ചുറിയെ കൂടാതെ ഒരു അര്‍ധ സെഞ്ചുറിയും ബ്രൂക്ക് നേടി.
32.57 ശരാശരിയും ബ്രൂക്കിനുണ്ട്. സെമിയില്‍ ഇന്ത്യക്കെതിരെയാണ് ഇനി ബ്രൂക്കിന്റെ അടുത്ത മത്സരം.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്ന ഇഷാന് കിഷന് ഫോം നിലനിര്‍ത്താന്‍ പാടുപെടുന്നുണ്ട്. ഏഴ് മത്സരങ്ങള്‍ കളിച്ച ഇടങ്കയ്യന്‍ താരം ഇതുവരെ നേടിയത് 224 റണ്‍സ്.
77 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഏഴാം സ്ഥാനത്തുള്ള ഇഷാന് 32.00 ശരാശരിയും 185.12 സ്ട്രൈക്ക് റേറ്റുമുണ്ട്.
രണ്ട് അര്‍ധ സെഞ്ചുറികളും താരം നേടി. ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ സ്ഥാനം മെച്ചപ്പെടുത്തിയേക്കാം.
വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 217 റണ്‍സ്. എട്ടാം സ്ഥാനത്തുള്ള ഹോപ്പിന്റെ ഉയര്‍ന്ന സ്കോര്‍ 75 റണ്‍സാണ്.
36.16 ശരാശരിയും 130.72 സ്ട്രൈക്ക് റേറ്റും ഹോപ്പിനുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി.
എന്നാല്‍ വിന്‍ഡീസിന് ഇനി മത്സരങ്ങള്‍ ബാക്കിയില്ല. വരും ദിവസങ്ങളില്‍ ആദ്യ പത്തില്‍ നിന്ന് തഴയപ്പെട്ടേക്കാം.
ഏഴ് മത്സരം പൂര്‍ത്തിയാക്കിയ സീഫെര്‍ട്ട് നേടിയത് 216 റണ്‍സ്. പുറത്താവാതെ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ആറ് ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയ താരത്തിന് 43.20 ശരാശരിയും 157.66 സ്ട്രൈക്ക് റേറ്റുമുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള സീഫെര്‍ട്ട് രണ്ട് അര്‍ധ സെഞ്ചുറികളും നേടി.
211 റണ്‍സ് നേടിയ പതും നിസ്സങ്കയാണ് പത്താം സ്ഥാനത്ത്. മലയാളി താരം സഞ്ജു സാംസണ് 34-ാം സ്ഥാനത്താണ്.
വെറും മൂന്ന് മത്സരങ്ങള്‍ കളിച്ച സഞ്ജു 143 റണ്‍സ് നേടി. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
71.50 ശരാശരിയും 195.89 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഒരു അര്‍ധ സെഞ്ചുറി നേടിയ സഞ്ജു ഒമ്പത് സിക്സും 14 ഫോറും പായിച്ചു.
സെമിയില്‍ ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച്ച സഞ്ജു ഇറങ്ങും. വിന്‍ഡീസിനെതിരെ പുറത്തെടുത്ത പ്രകടനം പോലെ മറ്റൊന്ന് പുറത്തെടുത്താല്‍ സഞ്ജുവിന് ആദ്യ പത്തിലെത്താനുള്ള വഴിയൊരുങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

