
വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും പലപ്പോഴും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് അറിയുക. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ വായ്പ നല്കാൻ ബാങ്കുകൾ മടിക്കും. ഇനി അഥവാ നൽകുകയാണെങ്കിൽ തന്നെ ഉയർന്ന പലിശ നിരക്കായിരിക്കും ബാങ്കുകൾ ഈടാക്കുക. വായ്പ എടുക്കാൻ തയ്യാറെടുക്കുകയാണെങ്കിൽ ക്രെഡിറ്റ് സ്കോർ എപ്പോഴൊക്കെ പരിശോധിക്കണം?
ക്രെഡിറ്റ് സ്കോർ പരിശോധിക്കേണ്ടത് എപ്പോഴെന്ന് പലർക്കും സംശയം ഉണ്ടാകും. സാധാരണയായി ഒരു വ്യക്തി മൂന്ന് മാസത്തിലൊരിക്കലെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കണം, ഇനി വായ്പ എടുത്തവരോ, കൃത്യമായി എല്ലാ വായ്പകളും കൈകാര്യം ചെയ്യുന്നവരാണെങ്കിൽ മാസത്തിലൊരിക്കൽ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതാണ് നല്ലത് .
ക്രെഡിറ്റ് സ്കോർ എപ്പോഴൊക്കെ പരിശോധിക്കണമെന്ന് അറിയാം
1. പുതിയ വായ്പ, ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് ക്രെഡിറ്റ് സ്കോർ പരിശോധിക്കണം.
2. വായ്പ അടച്ചു തീർത്താൽ ക്രെഡിറ്റ് സ്കോ പരിശോധിക്കണം. അല്ലെങ്കിൽ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുകയോ അവസാനിപ്പിക്കുകയോ ചെയ്താൽ ക്രെഡിറ്റ് സ്കോർ പരിശോധിക്കണം. \
3. നിങ്ങൾ;യുടെ പേരിൽ സാമ്പത്തികമായി എന്തെങ്കിലും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ ക്രെഡിറ്റ് റിപ്പോർട്ടും ക്രെഡിറ്റ് സ്കോറും പരിശോധിക്കണം.
എന്താണ് ക്രെഡിറ്റ് സ്കോർ
സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ എന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിരതയുടെ പ്രതിഫലനമാണ്. അതായത്, നിങ്ങളുടെ സാമ്പത്തിക കാര്യക്ഷമത അളക്കാനുള്ള ഒരു ഉപകരണം. കടം വാങ്ങിയാൽ മുടങ്ങാതെ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി എത്രയായിരിക്കും എന്നതാണ് ബാങ്കുകൾ സാധാരണ വായ്പ നൽകുമ്പോൾ ശ്രദ്ധിക്കുക. ഇത് അളക്കാനുള്ള അളവുകോലാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയുള്ള നമ്പർ ശ്രേണിയാണ് ഇത്. സിബിൽ സ്കോർ കൂടുന്നത് അനുസരിച്ച് വായ്പ ലഭിക്കാനുള്ള സാധ്യത കൂടും.
ഇന്ത്യയിൽ, സിബിൽ സ്കോർ 700 ന് മുകളിലാണെങ്കിൽ അത് മികച്ച ക്രെഡിറ്റ് സ്കോറായി കണക്കാക്കപ്പെടും. 720 മുതൽ 900 വരെയാണ്. നല്ല ക്രെഡിറ്റ് സ്കോർ. 600 മുതൽ 699 വരെ ക്രെഡിറ്റ് സ്കോർ ഉള്ളത് വലിയ കുഴപ്പമില്ലാത്തതാണ്. 600-ന് താഴെ ആണ് ക്രെഡിറ്റ് സ്കോറുള്ളത് എങ്കിൽ ലോൺ കിട്ടാൻ ബുദ്ധിമുട്ടാക്കിയേക്കും. കാരണം ഇത് മോശപ്പെട്ട സ്കോറായാണ് പരിഗണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]