
.news-body p a {width: auto;float: none;}
അടുത്തിടെ നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനോടും മാപ്പ് പറയുന്ന എലിസബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബാല, അജു അലക്സിന്റെ വീട്ടിൽ തോക്കുമായി ചെന്ന് വധഭീഷണി മുഴക്കിയപ്പോൾ അന്ന് നടനൊപ്പം എലിസബത്തുമുണ്ടായിരുന്നു.
പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നതെന്നും തോക്കെടുത്തപ്പോൾ ഭയപ്പെട്ടുപോയെന്നും എലിസബത്ത് വെളിപ്പെടുത്തി. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. സത്യം തന്നോടൊപ്പമുള്ളതുകൊണ്ട് എന്നും തലഉയർത്തിപ്പിടിച്ച് നിൽക്കുമെന്നാണ് ബാല പ്രതികരിച്ചത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. എലിസബത്ത് ഉദയനും യൂട്യൂബർ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങളും ബാല വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.
‘നവംബർ മാസം മുതൽ ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നുകൂടി ഞാൻ പറഞ്ഞു തരാം. ഈ പ്ലാൻഡ് അറ്റാക്ക് ഒരാളല്ല ചെയ്യുന്നത്. നാലഞ്ചുപേർ ഇതിൽ ഉണ്ട്. അതിന്റെ ഹെഡ് ആരാണെന്ന് ആലോചിച്ചാൽ നിങ്ങൾക്ക് മനസിലാകും. വളരെ പ്ലാൻ ചെയ്താണ് ഇവർ കാര്യങ്ങൾ ചെയ്യുന്നത്. നിയമപരമായി ആദ്യം എന്റെ വായടച്ചു. ഇപ്പോൾ അവർക്ക് എന്തും ചെയ്യാം എന്ന അവസ്ഥയാണ്’,- ബാല പറഞ്ഞു. തുടർന്ന് എലിസബത്തിന് ചെകുത്താൻ കെെ കൊടുക്കുന്ന രംഗവും ബാല വീഡിയോയിൽ ഉൾപ്പെടുത്തി. കൂടാതെ മുൻപ് പറഞ്ഞ ഒരു വീഡിയോയും ചേർത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘എന്റെ സ്വത്ത് 250 കോടി ഉണ്ടെന്ന് തമിഴ്നാട്ടിൽ ന്യൂസ് വന്നുകഴിഞ്ഞു. നവംബർ 14ന് റിലീസ് ചെയ്ത കങ്കുവ പടം സംവിധാനം ചെയ്ത എന്റെ ചേട്ടൻ സിരുതെെ ശിവയ്ക്കും അവരുടെ അനുജൻ ബാലയ്ക്കും കോടിക്കണക്കിന് സ്വത്തുണ്ടെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആ വാർത്ത എപ്പോൾ പുറത്തുവന്നോ അന്ന് മുതൽ എനിക്ക് മനഃസമാധാനം ഇല്ല’,- പഴയ വീഡിയോയിൽ ബാല പറയുന്നത്.
‘നവംബർ മുതൽ ഇക്കാര്യങ്ങൾ ഞാൻ എല്ലാവരോടും പറഞ്ഞതാണ്. തെളിവ് ഇതാ, എന്റെ നിരപരാധിത്വം കോടതി തീരുമാനിക്കും. ഒരാൾക്കും എന്റെ കുടുംബത്തെ നശിപ്പിക്കാൻ കഴിയില്ല.ബാല കോകില’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.