
മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ.
മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ
മോശം കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യതയും കൂട്ടുന്നു.
മോശം കൊളസ്ട്രോളിന് കാരണമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ കൂട്ടാം. കാരണം അവയിൽ ട്രൻസ് ഫാറ്റ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
റെഡ് മീറ്റിൽ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൽ അധിക ഫാറ്റ് കൂടുന്നതിന് ഇടയാക്കും.
പാലുൽപന്നങ്ങളായ ചീസ്, വെണ്ണ പോലുള്ളവ കഴിക്കുന്നതും മോശം കൊളസ്ട്രോൾ കൂട്ടാം. കാരണം അവയിൽ സാച്ചുറേറ്റ്ഡ് ഫാറ്റിന്റെ അളവ് കൂടുതലാണ്.
ബർഗർ, പിസ പോലുള്ളവ കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുക മാത്രമല്ല ഫാറ്റി ലിവറിനുള്ള സാധ്യതയം കൂട്ടുന്നു.
പേസ്ട്രീസ്, കുക്കീസ്, ഡോനട്ട് പോലുള്ളവ കഴിക്കുന്നത് മോശം കൊളസ്ട്രോൾ വർദ്ധിപ്പിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]