
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമൊത്തുള്ള ചർച്ച വാക്കുതർക്കത്തിൽ കലാശിച്ചതിന് പിന്നാലെ മാപ്പ് പറയാൻ തയ്യാറല്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. എന്നാൽ,തന്റെ നിലപാടുകൾ സെലെൻസ്കി മയപ്പെടുത്തി.
ട്രംപുമായിയുണ്ടായത് കഠിനമായ സംഭാഷണമാണ്. യു.എസ് യുക്രെയിനുമായി കൂടുതൽ ഉറച്ചു നിൽക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്കി വ്യക്തമാക്കി. സെലെൻസ്കി മാപ്പ് പറയണമെന്ന് കാട്ടി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ,ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവ് ഇലോൺ മസ്ക് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
യു.എസുമൊത്തുള്ള അപൂർവ്വ ധാതു കരാറിന്റെ ചർച്ചയ്ക്ക് വെള്ളിയാഴ്ചയാണ് സെലെൻസ്കി യു.എസിലെത്തിയത്. എന്നാൽ,ട്രംപും വാൻസുമായി നടത്തിയ ചർച്ച രോഷാകുലമാവുകയും സെലെൻസ്കി കരാർ ഒപ്പിടാതെ വൈറ്റ് ഹൗസ് വിടുകയുമായിരുന്നു.
‘താൻ മോശമായി ഒന്നും ചെയ്തിട്ടില്ല. അമേരിക്ക ഒരുപാട് സഹായം ചെയ്തു. ഇതിനെല്ലാം നന്ദിയുണ്ട്. ട്രംപിനെ ബഹുമാനിക്കുന്നു. അദ്ദേഹത്തോടും നന്ദിയുണ്ട്. ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ തടയണം. തന്റെ രാജ്യം സമാധാനവും നയതന്ത്രവും ആഗ്രഹിക്കുന്നു.”-സെലെൻസ്കി പറഞ്ഞു. അതിനിടെ,സെലെൻസ്കിയ്ക്ക് പിന്തുണ അറിയിച്ച് യൂറോപ്യൻ നേതാക്കളും കാനഡയും രംഗത്തെത്തി.
ഫൈറ്റ് ഹൗസ് !
ചർച്ച തുടങ്ങിയത് നല്ല രീതിയിൽ. അമേരിക്കൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽവച്ച് വാൻസിനോട് സെലെൻസ്കി നടത്തിയ പരാമർശം ട്രംപിനെ ചൊടിപ്പിച്ചു
ചർച്ചയ്ക്കിടെ യുദ്ധം നയതന്ത്റത്തിലൂടെ അവസാനിപ്പിക്കണമെന്ന് സെലെൻസ്കിയോട് വാൻസ് അഭിപ്രായപ്പെട്ടു. എന്ത് നയതന്ത്റമെന്നായിരുന്നു സെലെൻസ്കിയുടെ മറുപടി
റഷ്യയുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും പുട്ടിനെ ‘കൊലയാളി” എന്നും സെലെൻസ്കി വ്യക്തമാക്കിയതോടെ ട്രംപും വാൻസും രോഷാകുലരായി. ട്രംപും സെലെൻസ്കിയും പരസ്പരം കയർത്ത് സംസാരിച്ചു
സെലെൻസ്കി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് തയ്യാറായില്ലെങ്കിൽ തങ്ങൾ തങ്ങളുടെ വഴിക്ക് പോകുമെന്ന് ട്രംപ്.
സെലെൻസ്കി മൂന്നാം ലോകമഹായുദ്ധം വച്ച് ചൂതാട്ടം നടത്തുകയാണെന്ന് ട്രംപിന്റെ വിമർശനം
കരാറിന് തയ്യാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യുക്രെയിനിലെ അപൂർവ ധാതു സമ്പത്ത് യു.എസുമായി പങ്കിടുന്ന കരാറിൽ ഒപ്പിടാൻ തയ്യാറാണെന്നും എന്നാൽ യു.എസിന്റെ സുരക്ഷാ ഗ്യാരന്റികൾ ലഭിക്കണമെന്നും സെലെൻസ്കി ആവർത്തിച്ചു. തങ്ങൾ നൽകിയ സാമ്പത്തിക,സൈനിക സഹായത്തിന് പ്രതിഫലമായി ധാതു ശേഖരത്തിലെ പങ്ക് യു.എസ് ആവശ്യപ്പെടുകയായിരുന്നു.