ജിത്തുജോസഫ്-മോഹൻലാൽ കൂട്ടുക്കെട്ടിലൊരുങ്ങിയ ത്രില്ലർ സിനിമയായ ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് എസ്തർ അനിൽ. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തർ അഭിനയിച്ചിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ താരം കൂടുതലും ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. സിനിമയിൽ നിന്നും ഇടവേളയെടുത്ത് യുകെയിലെ ലണ്ടൻ സ്കൂൾ ഒഫ് എക്കണോമിക്സിൽ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഉപരിപഠനം നടത്തുകയാണ് എസ്തർ. ഇപ്പോഴിതാ ലണ്ടനിൽ നിന്നുളള ചിത്രത്തോടൊപ്പം ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. നാലുവയസിൽ സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന മറ്റൊരു ചിത്രവും എസ്തർ പങ്കുവച്ചിട്ടുണ്ട്.
എസ്തറിന്റെ കുറിപ്പ്
സാധാരണയായി ഞാൻ സോഷ്യൽമീഡിയയിൽ എല്ലാം തുറന്നുപറയുന്ന ആളല്ല. ഇപ്പോൾ ഇത് പറയാൻ ആഗ്രഹിക്കുന്നു. എപ്പോഴും മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടാറുളളത്. ആൾക്കാരെ അവരുടേതായ അനുമാനങ്ങൾ മെനയാൻ വിടുകയാണ് പതിവ്. ‘‘ഓ, അവൾ ഒരു നായികയാകാൻ വേണ്ടി കഷ്ടപ്പെടുന്ന വെറുമൊരു ചെറിയ പെൺകുട്ടി’’ എന്ന തരത്തിലാണ് പലരും പ്രതികരിക്കുന്നത്. ആ വാക്കുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങൾ നിശബ്ദമായി കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിച്ചു.
ഇതെന്റെ ചുമലിലെ ചെറിയൊരു തലോടൽ മാത്രം. ഇതൊരു ചെറിയ കാര്യമായിരിക്കാം. എനിക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെൺകുട്ടി അത് നേടാനായി കഠിനമായി പരിശ്രമിച്ചു.ഇവിടെ സോഷ്യൽ മീഡിയയിൽ ഞാൻ അധികം സജീവമാകാറില്ല. ഇവിടെ കമന്റിടുന്ന നിങ്ങളെ എനിക്ക് എന്റെ ആരാധകർ എന്ന് വിളിക്കാനാകുമോ എന്നുപോലും അറിയില്ല. കാരണം എനിക്ക് ആരാധകർ ഉണ്ടോ എന്നുപോലും അറിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിങ്ങളിൽ ചിലർ എന്നെ ആത്മാർഥമായി സ്നേഹിക്കുകയും എനിക്ക് ആത്മാർത്ഥമായി ആശംസകൾ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹമെല്ലാം എന്നെങ്കിലും തിരിച്ചുതരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പഴയ ഒരു ചിത്രം പങ്കുവച്ചിട്ടുണ്ട്. പരാജയപ്പെടാനും പോരാടാനും പുതിയ ഉയരങ്ങളിലേക്ക് പറക്കാനുമായി.