തിരുവനന്തപുരം: തിരക്കേറിയ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പരീക്ഷയെഴുതാനെത്തി കെ എസ് ശബരീനാഥൻ. ചന്തവിളയിലുള്ള സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലേക്ക്-ബാർ കൗൺസിൽ നടത്തുന്ന AIBE പരീക്ഷ എഴുതാനാണ് ശബരീനാഥനെത്തിയത്.
നിയമപഠനം കഴിഞ്ഞു AIBE എഴുതിയാൽ മാത്രമേ കോടതിനടപടികളിൽ പങ്കെടുക്കാൻ കഴിയുകയുള്ളു എന്നാണ് വ്യവസ്ഥയെന്നും, അതിനാലാണ് രീക്ഷ എഴുതിയതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചു. പരീക്ഷ കഴിഞ്ഞു നേരെ വീണ്ടും തിരികെ കവടിയാറിലെത്തി പ്രചരണത്തിനിറങ്ങുമെന്നും ശബരി കുറിച്ചു, കെഎസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്: കെഎസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഇന്നലെ രാവിലെ മുതൽ ഭവനസന്ദർശനങ്ങളായിരുന്നു.
അതുകഴിഞ്ഞു നേരെ പറന്നെത്തിയത് ചന്തവിളയിലുള്ള സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലേക്ക്-ബാർ കൗൺസിൽ നടത്തുന്ന AIBE പരീക്ഷ എഴുതാൻ! നിയമപഠനം കഴിഞ്ഞു AIBE എഴുതിയാൽ മാത്രമേ കോടതിനടപടികളിൽ പങ്കെടുക്കാൻ കഴിയുകയുള്ളു എന്നാണ് വ്യവസ്ഥ, അതിനാലാണ് തിരക്കിനിടയിലും പരീക്ഷ എഴുതിയത്.
ഓപ്പൺ ബുക്ക് പരീക്ഷയായതുകൊണ്ട് കാര്യങ്ങൾ തരക്കേടില്ലായിരുന്നു എന്ന് പറയാം. പരീക്ഷ കഴിഞ്ഞു നേരെ വീണ്ടും തിരികെ കവടിയാറിലേക്ക്, പ്രചരണചൂടിലേക്ക്!
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

