
ബെംഗളുരു – ബെംഗളൂരുവില്‍ സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. വിവിധ ഭാഗങ്ങളിലുള്ള പതിനഞ്ചോളം സ്കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ച് പോലീസ് പരിശോധന നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്താനായില്ല. സ്ഥാപനത്തില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാം എന്നുമാണ് ഭീഷണി. സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന് ഇ-മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും അടുത്തുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. സ്കൂള്‍ പരിസരത്ത് ‘ആന്റി സബോട്ടേജ്’ ടീമുകള്‍ പരിശോധന നടത്തിയെന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്നും ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായും ആരും പരിഭ്രാന്തരാകരുതെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
