
നടൻ നാഗചൈതന്യ നിലവില്‍ പുതിയ ചിത്രത്തിന്റെ തയ്യാറെടുപ്പുകളിലാണ്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രത്തിലാണ് നാഗചൈതന്യ നായകനാകുന്നത്. എൻഎച്ച് 23 എന്നാണ് വിശേഷണപ്പേര്. മേയ്ക്കോവറിനായി കഠിന പരിശ്രമം നടത്തുന്ന വീഡിയായോണ് നടൻ നാഗചൈതന്യയുടേതായി ശ്രദ്ധയാകര്‍ഷിക്കുന്നത്.
ജിമ്മിലെ നടൻ നാഗചൈത്യയുടെ വര്‍ക്കൗട്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരിക്കുകയാണ്. പെര്‍ഫോമൻസിന് പ്രാധാന്യമുള്ള നായികാ കഥാപാത്രമായി ചിത്രത്തില്‍ സായ് പല്ലവിയാണ് എത്തുക. മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് നാഗചൈതന്യയുടെ ജോഡിയായിയാണ് സായ് പല്ലവി വേഷമിടുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും നായിക സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യയുടെ എൻഎച്ച് 23ന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താൻ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി നായികയാകുന്നത്. എസ്കെ 21 എന്ന വിശേഷണപ്പേരുള്ള ചിത്രത്തില്‍ ശിവകാര്ത്തികേയൻ വേറിട്ട ലുക്കിലാണ് എത്തുന്നത്. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിക്കുന്ന ചിത്രമായ എസ്കെ 21ന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്മീരാണ്.
നയൻതാരയ്ക്ക് പിന്നാലെ സായ് പല്ലവി ബോളിവുഡിലേക്കും എത്തുകയാണ് എന്ന് റിപ്പോര്‍ട്ടുകളും അടുത്തിടെ നടിയുടെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. സായ് പല്ലവി ആമിര്‍ ഖാന്റെ മകൻ ജുനൈദ് ഖാന്റെ നായികയായിട്ടാണ് ഹിന്ദിയില്‍ വേഷമിടുകുക. പ്രാധാന്യം സായ് പല്ലവിയുടെ നായിക കഥാപാത്രത്തിനായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സംവിധാനം സുനില്‍ പാണ്ഡയാണ്.
Last Updated Dec 1, 2023, 9:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]