
കൊല്ലം: ജില്ലയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 29 വരെ കക്ക വാരുന്നത് ജില്ലാ കളക്ടര്‍ നിരോധിച്ചു. കറുത്ത കക്ക, കല്ലുമ്മക്കായ എന്നിവയെ ഇത്തവണ ഒഴിവാക്കി. മഞ്ഞ കക്ക വളരുന്ന പ്രദേശങ്ങളിലാണ് ഇക്കൊല്ലത്തെ നിരോധനം ബാധകമെന്ന് കളക്ടര്‍ അറിയിച്ചു.
താന്നിപ്രദേശത്തിന്റെ തെക്ക് മുതല്‍ മണിയംകുളം റെയില്‍പാലത്തിന് പടിഞ്ഞാറുള്ള പരവൂര്‍ കായല്‍ പ്രദേശം, അഷ്ടമുടി കായലിന്റെ ഭാഗമായ ചവറ കായല്‍ പൂര്‍ണമായും, സെന്‍ട്രല്‍ കായല്‍ അഴിമുഖം മുതല്‍ വടക്കോട്ട് പുളിമൂട്ടില്‍ കടവ്, തെക്ക് മണലികടവ് വരെ, തെക്ക്-പടിഞ്ഞാറ് കാവനാട് ബൈപാസ് പാലം വരെ (പ്രാക്കുളംകായല്‍ ഉള്‍പ്പടെ), കായംകുളം കായലില്‍ ടിഎസ് കനാല്‍ അഴീക്കല്‍ പാലം മുതല്‍ വടക്ക്-പടിഞ്ഞാറ് അഴിമുഖം വരെ, വടക്ക്-കിഴക്ക് ആയിരംതെങ്ങ് ഫിഷ്ഫാം കഴിഞ്ഞുള്ള ടി എം തുരുത്ത് വരെയുമാണ് നിരോധനം.
ഇവിടങ്ങളില്‍ നിന്ന് നിരോധന കാലയളവില്‍ മഞ്ഞ കക്ക വാരല്‍-വിപണനം, ഓട്ടി വെട്ടല്‍-ശേഖരണം, പൊടി കക്ക ശേഖരണം എന്നിവ ശിക്ഷാര്‍ഹമാണ് എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രസിഡന്റ്സ് ട്രോഫി ജലോത്സവം; സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് കളക്ടര്‍
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് പൊലീസിന് നിര്‍ദേശം നല്കി. പരിപാടി സ്ഥലത്ത് തിക്കുംതിരക്കും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ്സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് പരാമര്‍ശം. പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് നാളെ രാവിലെ 11ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡിടിപിസി ഇന്‍ഫര്‍മേഷന്‍ സെന്ററിന് സമീപം എം മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Last Updated Nov 30, 2023, 8:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]