
കുട്ടനാട്: മദ്യം അനധികൃതമായി കടത്തിയ ആളെ കൈനടി പൊലീസ് അറസ്റ്റ് ചെയ്തു. കൈനടി പുതുപ്പറമ്പിൽചിറ വീട്ടിൽ ബിനീഷ് എന്ന കുഞ്ഞുമുത്ത് (30)ആണ് അറസ്റ്റിലായത്. അനധികൃതമായി മദ്യം കടത്തിക്കൊണ്ടുവരുന്നതായി കൈനടി എസ്എച്ച്ഒ ആർ രാജീവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കൈനടി ഗോഡൗൺ ഭാഗത്തുവെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സത്കാരമെന്ന് പറഞ്ഞ് താമസ സ്ഥലത്തെത്തിച്ചു, ജ്യൂസിൽ മദ്യം കലർത്തി ലൈംഗികാതിക്രമം; പ്രതിക്ക് 12 വർഷം കഠിന തടവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]