
.news-body p a {width: auto;float: none;}
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി ഉടൻ വരുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇന്ന് അതിനുള്ള തുടക്കം താൻ കുറിച്ചിട്ടുണ്ടെന്നും, ഉത്തരവാദിത്തപ്പെട്ടവർ ഇനി വരട്ടേയെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കൊച്ചിയിലെ അമ്മയുടെ ഓഫീസിൽ എത്തിയ സുരേഷ് ഗോപി ഫോണിൽ മോഹൻലാലുമായി സംസാരിച്ചു.
അമ്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിലും കുടുംബസംഘമത്തിലും പങ്കെടുക്കാനാണ് സുരേഷ് ഗോപി എത്തിയത്. തുടർന്ന് ഉദ്ഘാടനത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പറയേണ്ടതെല്ലാം താൻ മോഹൻലാലിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് അമ്മ ഒരു പൊതുപരിപാടി സംഘടിപ്പിച്ചത്. മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ പങ്കെടുക്കും.
അതേസമയം അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും. ദൈനം ദിന പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്നും നടൻ വിനു മോഹൻ പ്രതികരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി സംബന്ധിച്ച ആലോചനകളും ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അനുയോജ്യമായ തീരുമാനം ഉടൻ വരുമെന്ന് വിനു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഒന്നടങ്കം രാജിവെച്ചതോടെ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ സംഘടനയുടെ താൽക്കാലിക ചുമതല നിർവഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ധീഖിനെതിരെ ലൈംഗീക ആരോപണം ഉയരുകയും സിദ്ധീഖ് രാജി വെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള ഭാരവാഹികൾ രാജിവെച്ചത്.