
തിരുവനന്തപുരം– സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. പരിപാടിക്കായി കമല്ഹാസന്.
മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങില്‍ തിരികൊളുത്തി കേരളീയം ഉദ്ഘാടനം ചെയ്തു.
വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയില്‍ പങ്കെടുക്കും. മന്ത്രി കെ രാജന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കേരളീയയം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയര്മാന് മന്ത്രി വി ശിവന്‍കുട്ടി സംസാരിച്ചു.ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്.
കല-സാംസ്കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുക.
സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാര്‍ഡ്’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിക്കും. 2023 November 1 Kerala Mammootty kamalhasan Shobhana Keraleeyam ഓണ്‍ലൈന്‍ ഡെസ്ക് title_en: colorful beginning of Keraleeyam festival in Trivandrum …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]