
തിരുവനന്തപുരം: കേരളീയം 2023 പരിപാടിയോട് അനുബന്ധിച്ച് ഇന്ന് മുതല്‍ ഏഴാം തീയതി വരെ നഗരപരിധിയില്‍ കര്‍ശന വാഹന ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളില്‍ വെള്ളയമ്പലം മുതല്‍ ജി.പി.ഒ വരെ വൈകുന്നേരം ആറുമണി മുതല്‍ 10 മണി വരെയാണ് വാഹനഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ട്രാഫിക് തിരിച്ചുവിടുന്ന സ്ഥലങ്ങള്‍ ഇങ്ങനെ:
പട്ടം ഭാഗത്തുനിന്നും തമ്പാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പിഎംജിയില്‍ നിന്നും ജിവി രാജ- യുദ്ധ സ്മാരകം -പാളയം പഞ്ചാപുര- ബേക്കറി -തമ്പാനൂര്‍ വഴി പോകാവുന്നതാണ്. പാറ്റൂര്‍ ഭാഗത്തുനിന്നും തമ്പാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആശാന് സ്ക്വയര്‍ -അണ്ടര്‍ പാസേജ് – ബേക്കറി- തമ്പാനൂര്‍ വഴിയോ വഞ്ചിയൂര്‍- ഉപ്പിടാംമൂട് -ശ്രീകണ്ഠേശ്വരം ഫ്ളൈഓവര്‍ വഴിയോ പോകാം. ചാക്ക ഭാഗത്തുനിന്നും തമ്പാനൂര്‍- കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇഞ്ചക്കല്‍- അട്ടക്കുളങ്ങര- കിള്ളിപ്പാലം വഴിയോ ഇഞ്ചക്കല്‍- ശ്രീകണ്ഠേശ്വരം- തകരപ്പറമ്പ് മേല്‍പ്പാലം വഴിയോ പോകാം. പേരൂര്‍ക്കട ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പൈപ്പിന്മൂട് ശാസ്തമംഗലം ഇടപ്പഴിഞ്ഞി വഴി പോകണമെന്ന് സിറ്റി ട്രാഫിക് പൊലീസ് നിര്‍ദേശിച്ചു.
തമ്പാനൂര്‍-കിഴക്കേകോട്ട ഭാഗത്തുനിന്നു കേശവദാസപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍- പനവിള-ഫ്്ളൈ ഓവര്‍ അണ്ടര്‍ പാസേജ് -ആശാന് സ്ക്വയര്‍- പിഎംജി വഴി പോകാവുന്നതാണ്. തമ്പാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും പേരൂര്‍ക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തൈക്കാടു- വഴുതക്കാട് എസ്.എം.സി-ഇടപ്പഴിഞ്ഞി-ശാസ്തമംഗലം വഴി പോകാം. തമ്പാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര ഈഞ്ചക്കല്‍ വഴിയോ ശ്രീകണ്ഠേശ്വരം-ഉപ്പളാമൂട് – വഞ്ചിയൂര്‍- പാറ്റൂര്‍ വഴിയോ പോകാവുന്നതാണ്. തമ്പാനൂര്‍ കിഴക്കേകോട്ട ഭാഗത്തുനിന്നും പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര- മണക്കാട് -അമ്പലത്തറ വഴി പോകാം. അമ്പലത്തറ- മണക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര ഭാഗത്തുനിന്നും തിരിഞ്ഞ് കിള്ളിപ്പാലം ഭാഗത്തേക്കും ഇഞ്ചക്കല്‍ ഭാഗത്തേക്കും പോകാവുന്നതാണെന്ന് സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.
വിവിധ വേദികളില്‍ നടക്കുന്ന പരിപാടികള്‍ കാണാന്‍ എത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍ ഇങ്ങനെ:
പബ്ലിക് ഓഫീസ് ഗ്രൗണ്ട്, മ്യൂസിയം. ഒബ്സര്‍വേറ്ററി ഹില്‍, മ്യൂസിയം. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം. വാട്ടര്‍ വര്‍ക്ക്സ് കോമ്പൗണ്ട്, വെള്ളയമ്പലം. സെനറ്റ് ഹാള്‍, യൂണിവേഴ്സിറ്റി. സംസ്കൃത കോളജ്, പാളയം. ടാഗോര്‍ തിയറ്റര്‍, വഴുതക്കാട്. വിമണ്‍സ് കോളജ്, വഴുതക്കാട്. സെന്റ് ജോസഫ് സ്കൂള്‍, ജനറല്‍ ആശുപത്രിക്കു സമീപം. ഗവ. മോഡല്‍ എച്ച്.എസ്.എസ്, തൈക്കാട്. ഗവ. ആര്‍ട്സ് കോളജ്, തൈക്കാട്. ശ്രീ സ്വാതി തിരുനാള്‍ സംഗീതകോളജ്, തൈക്കാട്. മാഞ്ഞാലിക്കുളം ഗ്രൗണ്ട്, തമ്പാനൂര്‍. ഗവ. ഫോര്‍ട്ട് ഹൈസ്കൂള്‍. അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്കൂള്‍. ആറ്റുകാല്‍ ഭഗവതി ക്ഷേത്ര മൈതാനം. ഐരാണിമുട്ടം ഗവ. ഹോമിയോ ആശുപത്രി ഗ്രൗണ്ട്. പൂജപ്പുര ഗ്രൗണ്ട്. ബി.എസ്.എന്‍.എല്‍ ഓഫീസ്, കൈമനം. ഗിരിദീപം കണ്വെന്ഷന് സെന്റര്‍, നാലാഞ്ചിറ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]