
Flag of Oman in front of a clear blue sky
മസ്ക്കറ്റ്: വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളില്‍ ഒമാനില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. നേരത്തെ വിസിറ്റിംഗ് വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് 50 റിയാല്‍ നല്കിയാല് വിസ മാറാന്‍ സാധിച്ചിരുന്നു.
ബംഗ്ലാദേശ് പൗരന്മാര്ക്ക് പുതിയ വിസ അനുവദിക്കുന്നതും താത്കാലികമായി നിര്‍ത്തിവച്ചതായി ഒമാന്‍ അറിയിച്ചു. നിലവില്‍ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശ് പൗരന്മാര്ക്ക് വിസ പുതുക്കി നല്‍കും. വിസാ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]